മനം കൊതിക്കും വീട് 25 ലക്ഷത്തിന്

 

ഈ വീടുകണ്ടാല്‍ ആരുമൊന്നും നോക്കിപ്പോവും എന്നല്ല നോക്കിയവര്‍ കണ്ണെടുക്കില്ല എന്നു പറയുന്നതാവും ശരി. അത്രക്കു ഭംഗിയാണ് ദീര്‍ഘകാലമായി ഫര്‍ണിച്ചര്‍ നിര്‍മാണരംഗത്തുള്ള ദയവുഡ്‌സ് ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ വീടിന്. ഈ അടുത്ത കാലത്താണ് ദയവുഡ്‌സ് വീട് നിര്‍മാണരംഗത്തേക്കിറങ്ങിയത്. വളരെ പെട്ടെന്നു തന്നെ പ്രശസ്തിയാര്‍ജിക്കുകയും ചെയ്തു.

കണ്ടുമടുത്ത ഡിസൈനുകളില്‍ നിന്ന് വിഭിന്നമായി എന്നാല്‍ കാലത്തിനും കാലാവസ്ഥക്കും അനുയോജ്യമായ തരത്തില്‍ വളരെ മനോഹരമായാണ് ദയവുഡ്‌സ് ഓരോ വീടും ഡിസൈന്‍ ചെയ്യുന്നത്. ക്ലെന്റിന്റെ ബജറ്റിനനുസരിച്ച് വളരെ ഭംഗിയും സൗകര്യങ്ങളും ഒത്തു ചേര്‍ന്ന വീടുകള്‍ ഡിസൈന്‍ ചെയ്യുന്നതിലാണ് ദയ വുഡ്‌സ് ശ്രദ്ധ കേന്ദീകരിച്ചിരിക്കുന്നത്.

 

കന്റംപ്രറി ശൈലിയുടെയും ട്രഡീഷണല്‍ ശൈലിയുടെയും മനോഹരമായ ഒരു സങ്കലനമെന്ന് ഈ വീടിനെ വിശേഷിപ്പിക്കാം. വീടിന്റെ താഴത്തെ നില പൂര്‍ണ്ണമായും കന്റംപ്രറി ശൈലിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കന്റംപ്രറി ശൈലിയുട മുഖമുദ്രയായ വൈറ്റ് , ഗ്രേ എന്നീ നിറങ്ങള്‍ എക്സ്റ്റീരിയരിനെ മനോഹരമാക്കുന്നു. എക്‌സ്റ്റീരിയറിലെ റൂഫുകളുടെ വ്യത്യസ്ത വിന്യാസം കാഴ്ചക്ക് മികവ് കൂട്ടുന്നു.

 

വിശാലമായ സിറ്റൗട്ടാണ് അതിഥികളെ സ്വീകരിക്കുന്നത്. എക്‌സ്റ്റീരിയര്‍ ഭംഗിക്കിണങ്ങും വിധം നീളത്തിലാണ് സിറ്റൗട്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വിളരെ വിശാലമായാണ് ലിവിങ് ഹാള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ലിവിങ് ഹാളിനോടനുബന്ധിച്ചുതന്നെ ഓപണ്‍ കോര്‍ട്ട് യാര്‍ഡ് നല്‍കിയിരിക്കുന്നു. വീടിന്റെ താഴത്തെ നിലയില്‍ രണ്ടു ബെഡ്‌റൂമുകളാണുള്ളത്.രണ്ട് ബെഡ്‌റൂമുകളും ബാത്ത് അറ്റാച്ച്ഡ് സൗകര്യമുള്ളവയാണ്. മുകളിലത്തെ നിലയില്‍ ഒരു ബെഡ് റൂമും ലിവിങ് ഹാളും നല്‍കിയിരിക്കുന്നു.

വീടിന്റെ എല്ലാ ഭാഗങ്ങളും വളരെ വിശാലമായിട്ടാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മനസ്സിന് വളരെയധികം റിലാക്‌സേഷന്‍ ഫീല്‍ ചെയ്യുന്ന തരത്തിലാണ് ഈ വീടിന്റെ ഓരോ ഭാഗത്തിന്റെയും ഡിസൈന്‍

2360 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ഈ വീടിന്റെ നിര്‍മാണ ചെലവ് കേവലം 25 ല്ക്ഷം രൂപയാണ്. ബജറ്റിനുള്ളില്‍ നിന്നും കൊണ്ടു തന്നെ വ്യത്യസ്തയും ഭംഗിയുമുള്ള വീടുകള്‍ ഡിസൈന്‍ ചെയ്യാമെന്ന് തെളിയിച്ചിരിക്കുകയാണ് ദയാ വുഡ്‌സ്.

Leave a Reply

Be the First to Comment!

avatar
  Subscribe  
Notify of
error: Content is protected !!