ചെലവ് കുറവ്, ഭംഗി കൂടുതല്‍; 23 ലക്ഷത്തിന് ഒരു അടിപൊളി വീട്‌

വീട് വെക്കാനുദ്ദേശിക്കുമ്പോഴേ ചിലവിനെകുറിച്ചോർത്തു വിഷമിക്കുന്നവരാണധികവും. എന്നാൽ ചെലവ് കുറഞ്ഞാലും ഭംഗിയും സൗകര്യവുമുള്ള വീടുകൾ നിർമിക്കാമെന്നു തെളിയിക്കുകയാണ് വർക്കലയിലെ ഗ്രീൻവാൾ കൺസ്ട്രക്ഷൻസിലെ സുജുകുമാർ.
23 ലക്ഷത്തിന് വീട് പണി പൂർ ത്തീകരിക്കണമെന്ന ക്ലൈന്റിന്റെ ആവശ്യം മുൻ നിർത്തിയാണ് വീട് പണിതത്.  തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ 10 സെന്ററിൽ 1550 ചതുരശ്ര അടിയിൽ നിർമിച്ച ഈ വീടിനു ഇന്റീരിയർ ഉൾപ്പെടെ 23 ലക്ഷത്തിന് തീർക്കാൻ സാധിച്ചു എന്നത് വളരെ പ്രാധാന്യം അർഹിക്കുന്നു.
കന്റെംപ്രറി ശൈലിയിൽ ഡിസൈൻ ചെയ്തിരിക്കുന്ന വീടിന്റെ എക്‌സ്റ്റീരിയർ ഭംഗി തന്നെ ആരുടെയും ശ്രദ്ധ ആകർഷിക്കുന്ന തരത്തിലാണ് വിന്യസിച്ചിരിക്കുന്നത്.

ഫുൾഹൈറ്റ് ചുമരിൽ ഓറഞ്ച് ടെക്‌സ്ചർ നൽകിയതും ജനലിനു ഫുൾ ബോക്സ് സൺ ഷെയ്ഡു നൽകിയതും ഡിസൈനിന് വ്യത്യസ്തത നൽകുന്നു.

സിറ്റ് ഔട്ട്, ലിവിങ്, ഡൈനിങ്ങ്, താഴെയും മുകളിലുമായി 3 ബെഡ്റൂമുകൾ, അടുക്കള, ഓപ്പൺ ടെറസ് എന്നിവയാണ് വീടിന്റെ സൗകര്യങ്ങൾ.

വളരെ ലളിതമായാണ്  വീടിന്റെ ഇന്റീരിയർ ചെയ്തിരിക്കുന്നത്. വളരെ മിതമായ തോതിൽ മാത്രമേ ഫർണിച്ചറുകൾ ഉപയോഗിച്ചിട്ടുള്ളൂ.

ഡൈനിങ്ങ് ഏരിയയിൽ ഡൈനിങ്ങ് ടേബിൾ കൂടാതെ ഒരു സിറ്റിംഗ് സ്‌പേസും നൽകി. ഡൈനിങ്ങ് ഏരിയയിൽ ഹാങ്ങിങ് ലൈറ്റ് നൽകിയിരിക്കുന്നു. ഡൈനിങ്ങ് ഏരിയയോട് ചേർന്ന് ഒരു കോർട്ട്യാർഡ് നൽകി അവിടെ വാഷിംഗ് ഏരിയ സെറ്റ് ചെയ്തു. കോട്ടയർഡിന് മുകളിൽ പാർഗോള നൽകി ആവശ്യാനുസരണം വെളിച്ചം ഉറപ്പാക്കി.

ഡൈനിങ്ങ് ഹാളിൽ നിന്ന് സ്റ്റെയർകേസ് നൽകി. സ്റ്റെയർ കേസിന്റെ ഹാൻഡ് റൈലിനു ജി ഐ ട്യൂബാണ് ഉപയോഗിച്ചിരിക്കുന്നത്.  മൂന്നു ബെഡ്റൂമുകളിലും എം ഡി എഫ് ഉപയോഗിച്ചാണ് വാഡ്രോബുകൾ നിർമിച്ചിരിക്കുന്നത്.

വളരെ ലളിതമായി എന്നാൽ ഭംഗിയും സൗകര്യവും കുറയാതെ വീടുണ്ടാക്കാമെന്നതിന്റെ തെളിവാണ് ഈ വീട്.

1
Leave a Reply

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
Arun Augustin A Recent comment authors
  Subscribe  
newest oldest most voted
Notify of
Arun Augustin A
Guest
Arun Augustin A

please add floor plan too

error: Content is protected !!