രണ്ടുസെന്റില്‍ രണ്ടു ബെഡ്റൂം വീട് വെറും പത്ത് ലക്ഷത്തിന്(വീടും പ്ലാനും)
വീടുവെക്കാന്‍ ഒരു പത്ത് സെന്റെങ്കിലും സ്ഥലം വേണമെന്നാണ് മലയാളിയുടെ കാഴ്ചപ്പാട്. എന്നാലെ താന്‍ സ്വപ്നം കണ്ടതും, സുഹൃത്തുകളുടെയും ബന്ധുക്കളുടെയും വീടുകളില്‍ കണ്ടതും കേട്ടതും, ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ എല്ലാം കുത്തിനിറച്ച ഒരു വീടുണ്ടാക്കാന്‍ പറ്റൂ.
സ്വന്തം ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് കീശക്കും വരുമാനത്തിനുമനുസരിച്ച് വീടുണ്ടാക്കാന്‍ തയ്യാറാണെങ്കില്‍ വീടുപണി ഒരു ബാലികേറാമലയൊന്നുമല്ലെന്ന് തെളിയിക്കുകയാണ് പ്രമുഖ ഡിസൈന്‍ കണ്‍സള്‍ട്ടന്റായ ബിബിന്‍ ബാലന്. വെറും 2.20 സെന്റ് പ്ലോട്ടിലാണ് സുന്ദരമായ എക്സ്റ്റീയറോടു കൂടിയ ഈ വീട് പണിതുയരുന്നത്.
ഒരു ചെറിയ കുടുംബത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും ബിബിന്‍ ഈ വീട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. താഴത്തെ നിലയില്‍ ലിവിങ് ഹാള്‍, അടുക്കള, ബാത്ത് അറ്റാച്ച്ഡ് സൗകര്യമുള്ള ഒരു ബെഡ് റൂം, ഡൈനിങ് എന്നിവയും, മുകളിലെ നിലയില്‍ ഒരു ബെഡ് റൂം, ഹാള്‍ എന്നിവയുമാണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്.
ട്രഡീഷണല്‍ കന്റംപ്രറി മിക്സിലാണ് വീടിന്റെ എക്സ്റ്റീരിയര്‍ നല്‍കിയിരിക്കുന്നത്. ഏറ്റവും മുകളിലെ റൂഫിന് ജി ഐ ട്രസ് നല്കി ഓടു മേഞ്ഞു.
കുറഞ്ഞ സ്ഥലവും ചെറിയ ബഡ്ജറ്റും ആരുടെയും വീടു സ്വപ്നങ്ങള്‍ക്കു വിഘാതമാവാന്‍ പാടില്ല എന്നു തെളിയിക്കുകയാണ് ബിബിന്‍ ബാലന്.
Leave a Reply