ലളിതം സുന്ദരം ഈ വീട്
ആര്യനാട് പൂവച്ചൽ ഉള്ള ഹയർ സെക്കന്ററി അദ്ധ്യാപകൻ ആയ ഷാനവാസിന്റെയും ഷമീമയുടെയും വീട് എല്ലാവർക്കും പ്രിയപ്പെട്ടതാണ്. ലളിതവും ആഡംബരങ്ങൾ ഒന്നും ഇല്ലാതെ ഒരു സുന്ദരമായ ഒരു വീട്.

ഒരു വലിയ വരാന്ത, ലിവിങ്, ഡൈനിങ്, സ്റ്റെയർകേസ്, നടുമുറ്റം അടുക്കള, വർക്ക് ഏരിയ, അപ്പർ ലിവിങ്, ബാൽക്കണി, നാല് ബെഡ് റൂമിൽ മൂന്നെണ്ണം അറ്റാച്ച്ഡ് ആണ്. കോമൺ ടോയ്ലറ്റ് എന്നിവ അടങ്ങിയതാണ് 2400 സ്ക്വയർ ഫീറ്റ് ഉള്ള ഈ വീട്. വർക്ക് ഏരിയ്ക്ക് സൈഡിൽ റൂഫിംഗ് ഷീറ്റ് ഇട്ട് വർക്ക് സ്പേസ് നൽകിയിരിക്കുന്നു. ഇതിനെ അര ഭിത്തി കെട്ടി സുരക്ഷിതമാക്കി ഇരിക്കുന്നു. പുകയില്ലാത്ത അടുപ്പും അരകല്ലും അടുക്കളയിൽ നൽകിയിരിക്കുന്നു . ഈ വീട്ടിലെ ഫർണിഷിങിന് വേണ്ടി മഹാഗണി യും പ്ലാവും ആണ് ഉപയോഗിച്ചിരിക്കുന്നത്


ഒരു സാധാരണ കുടുംബം ആയതിനാൽ വീടിന്റെ മുൻവശത്തെ ലാൻഡ്സ്കേപ്പിങ് പകരം പഴച്ചെടികൾ ഉം പച്ചക്കറി തോട്ടവും ഉണ്ടാക്കുവാൻ വേണ്ടി സ്ഥലം മാറ്റി ഇട്ടിട്ടുണ്ട്…

സാധാരണ മംഗളൂർ ഓടാണ് റൂഫിഗിന് ഉപയോഗിച്ചിരിക്കുന്നത്

സാധാരണ കേരള ശൈലിയിലാണ് ഈ വീട് രൂപകല്പന ചെയ്തിരിക്കുന്നത്. മിനിമൽ ശൈലിയിലുള്ള ഫോൾസ് സീലിങ്ങും ലൈറ്റിങ് ഗും കോമൺ ഏരിയകളിൽ മാത്രം നൽകി. ബാക്കിയുള്ള ഏരിയകളിൽ കോർണിഷ് നൽകുകയും ചെയ്തു. ഹാൾ മാത്രം ഹൈലൈറ്റ് ചെയ്യുന്നതിനുവേണ്ടി ഒരു ഭിത്തിക്ക് ഗോൾഡൻ യെല്ലോ നിറത്തിൽ ടെക്സ്റ്റർ പെയിന്റ് നൽകി ….
വീട് രൂപകല്പന ഇരിക്കുന്നത് കോട്ടയം ആസ്ഥാനമായുള്ള ഗ്രീൻ ലൈഫ് എൻജിനീയറിങ് സൊല്യൂഷനിലെ എൻജിനീയറായ ഫൈസൽ മജീദാണ്… ഓരോ ഘട്ടങ്ങളിലും, മെറ്റീരിയൽ പർച്ചേസ് ലും കൃത്യമായി എഞ്ചിനീയറുടെ മേല്നോട്ടം ഉണ്ടായിരുന്നതിനാൽ ചിലവ് കുറയ്ക്കുന്നതിനും, ക്വാളിറ്റി ഉള്ള സാധനങ്ങൾ കണ്ടെത്തുന്നതിനും, ആദ്യം പ്ലാൻ ചെയ്ത പോലെ തന്നെ വീട് തീർക്കുന്നതിനും ഞങ്ങൾക്ക് സാധിച്ചു..
Leave a Reply