പ്രൗഢം, സുന്ദരം: ആറര സെൻറിൽ നാല് ബെഡ്​റൂം വീട്

 

കോട്ടയം മണിപ്പുഴ സ്വദേശി സാബുവിന്റെയും സീന സാബുവിന്റെയും 6.7 സെന്റ് പ്ലോട്ടിൽ അവരുടെ ആവിശ്യങ്ങൾക്കുംവസ്തു പരമായ വിശ്വാസങ്ങൾക്കും മുൻഗണന നൽകി ആണ്‌ 2060 ചതുരശ്ര അടി ഉള്ള ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്
സമകാലിക ശൈലിയി ലാണ് വീടിന്റെ ഒരുക്കങ്ങൾ.
എന്നിരുന്നാലും ഒരു മലയാളത്താനിമ കൊണ്ടുവരാൻ ഡിസൈനർ ശ്രമിച്ചിട്ടുണ്ട്. എലി വേഷൻ സമകാലിക ശൈലിയും ഇറ്റലിയൻ മാതൃകയും സമന്വയിപ്പിച്ചാണ് തയാറാക്കിയിരിക്കുന്നത്.
വൈറ്റ്, ഗ്രേ നിറങ്ങളുടെ സംയോജനത്തിലാണ് എലിവേഷൻ ഒരുക്കിയിരിക്കുന്നത്.സിറ്റ് ഔട്ട്‌, 4 ബെഡ് റൂം, ലിവിങ്, ഡൈനിങ്, അടുക്കള,സ്റ്റോർ, വർക്ക്‌ ഏരിയ,അപ്പർ ലിവിങ്, 3 ബാത്ത് റൂം, സ്റ്റൈർ കേസ് എന്നിവ ഉൾ പെട്ടതാണ്.
6.7 സെന്റ് പ്ലോട്ടിന്റെ രണ്ട് സൈഡ് റോഡ് ആണ്‌…വെള്ളം കയറുന്ന സഥലം ആയതിനാൽ 6 അടിയോളം മക്ക് ഇട്ടു ഉയർത്തണം..
അതിനു ചെലവ് കൂടിയതിനാൽ മരം കൊണ്ടുള്ള ജനൽ വാതിൽ എന്നിവ ഒഴിവാക്കി. പകരം കട്ടിള കോൺക്രീറ്റും സ്കിൻ ഡോറും ഇരുബ് ജനൽ പാളിയും ആണ്‌ ഉപയോഗിച്ചത്.
ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത് ഗ്രീൻ ലൈഫിലെ ചാർട്രഡ്‌ എഞ്ചിനീയർ ഫൈസൽ മജീദ് ആണ്‌.
വെറും 6.7 സെന്റിൽ എത്രത്തോളം വിശാലമായി സ്വപ്നങ്ങൾ കാണാം എന്നതിനുദാഹരണം കൂടിയാണ് ഈ വീട്.സ്ഥലപരിമിതിയെ അപ്രസക്തമാക്കുകയാണ് ഡിസൈനർ ഈ വീടിലൂടെ.35 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്.

FAIZAL MAJEED M (CHARTERED ENGINEER)

GREEN LIFE ENGINEERING SOLUTIONS 

KOOVAPPALLY, KOTTAYAM

7306563978

Leave a Reply

avatar
  Subscribe  
Notify of
error: Content is protected !!