ഒറ്റ നിലയില്‍ ഒരു മിനിമലിസ്റ്റിക് വീട്


കാലം മാറി ഗൃഹ നിര്‍മാണ സങ്കല്‍പങ്ങളിലും വാസ്തു ശാസ്ത്രത്തിലും കാലാനുസൃതമായ മാറ്റങ്ങളുണ്ടായി, 3 സെന്റ് മാത്രമുള്ള ചെറിയ പ്ലോട്ടുകളിലും 1.5 സെന്റ് മാത്രമുള്ള നാനോ പ്ലോട്ടുകളിലും വരെ അതിസുന്ദരമായ വീടുകള്‍ രൂപകല്‍പന ചെയ്യപ്പെടുന്നു. പരമാവധി സ്ഥലം ഏറ്റവും പ്രയോജനപ്രദമായി ഉപയോഗിക്കുക എന്ന ഉദ്ദേശത്തോട് കൂടി നിര്‍മിക്കുന്ന മിനിമലിസ്റ്റിക് വീടുകള്‍ ഇന്ന് സര്‍വസാധാരണമാണ് .ഇത്തരത്തില്‍ തീരെ കുറഞ്ഞ സ്ഥലത്ത് ഡിസൈന്‍ ചെയ്‌തൊരു ഒറ്റ നില വീടാണ് ഇത്തവണ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്.കുറഞ്ഞ ബഡ്‌ജെറ്റില്‍ നിര്മിക്കുന്ന വീടുകളും കൃത്യമായ പ്ലാനിംഗ് ഉണ്ടെങ്കില്‍ മനോഹരമാക്കാം എന്നതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് ഈ വീട്. കോട്ടയം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന green life engineering solution എന്ന് സ്ഥാപനത്തിലെ ഫൈസല്‍ മജീദാണ് ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

1462 ച.അടി വിസ്തൃതിയുള്ള 3 കിടപ്പ് മുറികളോടു കൂടിയ ഒരു വീടാണ് ഇത്,ആഡംബരങ്ങള്‍ ഒഴിവാക്കി വീട്ടുകാരുടെ ആവശ്യങ്ങള്‍ക്കും ജീവിതരീതിക്കും യോജിക്കുന്ന വിധം ആണ് ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.നീളമുള്ള വരാന്തയില്‍ നിന്ന് ലിവിംഗ് റൂമിലേക്ക് പ്രവേശിക്കാം ഇവിടെ നിന്നും ഡൈനിങ്ങ് റൂമിലെക്കാണ് ഓപെനിംഗ് നല്കിയിട്ടുള്ളത് ഡൈനിങ്ങ് റൂമിന്റെ ഒരു വശത്തു നിന്നും മുകളിലേക്കുള്ള ഗോവണി നല്‍കിയിരിക്കുന്നു.ആകെയുള്ള 3 കിടപ്പ് മുറികളില്‍ 2 എണ്ണം ബാത്ത് അറ്റാച്ട് ആണ് ഒരു കോമണ്‍ ടോയ്‌ലെറ്റ് ഗോവണിക്ക് താഴെ നല്കിയിരിക്കുന്നു.എല്ലാ കിടപ്പുമുറികളിലും വാര്‍ഡ്രോബുകള്‍ നല്കിയിട്ടുണ്ട്.ഡൈനിങ്ങ് ഹാളിന്റെ ഒരു വശത്തു കൂടെ അടുക്കളയിലേക്കു പ്രവേശിക്കാം അടുക്കളയോട് ചേര്‍ന്ന് ഒരു ലോണ്‍ഡ്രി റൂമും കൂടിയാവുമ്പോള്‍ വീട് പൂര്‍ണമാകുന്നു.

Leave a Reply

1 Comment on "ഒറ്റ നിലയില്‍ ഒരു മിനിമലിസ്റ്റിക് വീട്"

Notify of
avatar
Sort by:   newest | oldest | most voted
binesh
Guest

Please send floor plan ,estimate

error: Content is protected !!