അളവുകള്‍ അറിഞ്ഞ് വീടുപണി തുടങ്ങാം

വീടെടുക്കാന്‍ തീരുമാനിക്കുന്ന ഏതൊരാളെയും കുഴക്കുന്ന സംഗതിയാണ് റൂമുകളുടെ വിസ്തൃതി നിര്‍ണ്ണയിക്കുക എന്നത്. വ്യക്തമായ പ്ലാനിങും ആലോചനയും ഇല്ലാതെ വീടെടുത്ത് പിന്നീട് ഖേദിക്കുന്ന പലരെയും നമുക്ക് കാണാം. ആദ്യമായി വേണ്ടത് വീടിന്റെ മുക്കും മൂലയും എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിനെ കുറിച്ചുള്ള ധാരണ് ഉണ്ടാക്കുക എന്നതാണ്. വീട്ടിലെ താമസക്കാര്‍ ആരൊക്കെ, അവരുടെ ആവശ്യങ്ങള്‍ എന്തൊക്കെ , വീട്ടില്‍ സ്ഥിരമായി സന്ദര്‍ശകരുണ്ടാവുമോ, ഉണ്ടെങ്കില്‍ ഒരേ സമയം എത്ര പേര്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട് തുടങ്ങിയ സംഗതികള്‍ കണക്കു കൂട്ടേണ്ടത് ആവശ്യമാണ്.

ആദ്യമായി നിങ്ങള്‍ക്കുണ്ടാവുന്ന സംശയം റൂമുകളുടെ ഉയരം എത്ര വേണമെന്നതായിരിക്കും. കേരളത്തില്‍ സാധാരണയായി നിര്‍മിക്കുന്ന വീടുകളുടെ ഉയരം 10 അടിയാണ്. റൂമുകള്‍ക്ക് കൂടുതല്‍ ഉയരം തോന്നിപ്പിക്കാനാണെങ്കില്‍ 12 അടി വരെ പോകാം. പക്ഷെ ഇത് നിര്‍മാണ ചെലവ്, െൈവദ്യുതി ചിലവ് , റൂം തണുപ്പിക്കാനെടുക്കുന്ന സമയം തുടങ്ങിയവ വര്‍ദ്ധിപ്പിക്കും. 9 അടിയില്‍ റൂമുകള്‍ നിര്‍മിക്കുന്നവരുണ്ട്. എന്നാല്‍ ഇത് പലപ്പോഴും റൂമുകള്‍ കുടുസ്സായി തോന്നിപ്പിക്കാന്‍ സാധ്യതയുണ്ട്.

ബെഡ്‌റൂമുകളുടെ വിസ്തൃതി പല തരത്തിലാണ്. 10X10 അളവിലുള്ള ബെഡ്‌റൂമുകളാണ് ഒരു സാധാരണ വീടിന് അനുയോജ്യം. 6×6 അളവിലുള്ള ഒരു കട്ടില്‍ ഇട്ടാലും രണ്ട് ഭാഗത്തും അത്യാവശ്യം സ്ഥലം ലഭിക്കുന്നതാണ് ഈ അളവുകള്‍. ബാത്ത്‌റൂമിന്റെ ഡോര്‍ കട്ടിലിന്റെ ഭാഗത്തു വരാതിരിക്കാന്‍ ശ്രദ്ധിക്കണം.
ഇനി ബെഡ്ഡിന്റെ സൈഡില്‍ ടേബിള്‍ ഉപയോഗിക്കാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ ബെഡ് റൂമിന്റെ സൈസ് 10×12 അടി എന്ന അളവില്‍ ക്രമീകരിക്കാവുന്നതാണ്.
ഒന്നു കൂടി വിശാലമായ ബെഡ് റൂമാണ് ആഗ്രഹിക്കുന്നതെങ്കില്‍ 14×13 അടി എന്ന അളവിലേക്കും മാറ്റാവുന്നതാണ്. ഇതില്‍ കൂടുതല്‍ വലിയ ബെഡ് റൂമുകള്‍ സാധാരണ് ഗതിയില്‍ ആവശ്യമായി വരാറില്ല. ഇതില്‍ കൂടുതല്‍ വലിയ ബെഡ് റൂമാണ് വേണ്ടതെങ്കില്‍ ബീമുകള്‍ ആവശ്യമായി വരും. ഇത് ചെലവ് വളരെയധികം വര്‍ദ്ധിപ്പിക്കും.

ഫോര്‍മല്‍ ലിവിങ്ങ് സ്‌പേസിന്റെ വിസ്തൃതി നിര്‍ണ്ണയിക്കുമ്പോള്‍, ഒരേ സമയം ഏകദേശം എത്ര അതിഥികള്‍ വരാമെന്നത് ആലേചിക്കേണ്ടതാണ്. ആധുനിക കാലത്ത് ഗസ്റ്റുകളുടെ വരവ് വളരെ കുറവാണെന്നതു കൊണ്ടു തന്നെ ഫോര്‍മല്‍ ലിവിങ് സ്‌പേസിന് അധികം സ്ഥലം ചെലവാക്കുന്നത് അനുയോജ്യമല്ല.

ബാത്ത് റൂമുകളുടെ ഉയരം സാധാരണയായി റൂമുകളുടെ ഉയരത്തെ അപേക്ഷിച്ച് കുറവായിരിക്കും. അവിടെ സാധാരണയായി സ്‌റ്റോറേജ് സ്‌പേസ് നല്‍കുകയാണ് പതിവ്. 7 അടിയാണ് ബാത്ത്‌റൂമുകളുടെ ഉയരം നല്‍കാറ്.
6×7 അടിയാണ് സാധാരണയായി ബാത്ത്‌റൂമുകളുടെ വിസ്തൃതി നല്‍കാറ്.

ആധുനിക വീടുകളുടെ അടുക്കളയുടെ വിസ്തൃതി ഏകദേശം 9×8 അടി മതിയാകും. ഒരു അടുക്കളയുടെ എല്ലാ വിധ സൗകര്യങ്ങളും ഈ അളവിലുള്ള അടുക്കളയില്‍ ഒരുക്കാവുന്നതാണ്. മാത്രവുള്ള വീട്ടുകാരിക്ക് ഓടി നടക്കാതെ ആയാസരഹിതമായി വസ്തുക്കള്‍ എടുക്കാനും പാചകം ചെയ്യാനം ഇത്തരം അടുക്കളയാണ് അനുയോജ്യം.

ഇനി അടുക്കളയില്‍ ഡൈനിങ് കൗണ്ടറോ, എൈലന്റ് കിച്ചണോ നിര്‍മിക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ അതിനാവശ്യമായ സ്ഥലം കൂടി കൂട്ടിച്ചേര്‍ക്കാവുന്നതാണ്.

അടുക്കളയേട് ചേര്‍ന്ന് ഒരു യൂട്ടിലിറ്റി സ്‌പേസ് ഉണ്ടാവേണ്ടതാണ്. വാഷിങ് മെഷീന്‍, ഗ്രൈന്‍ഡര്‍, അയണിംഗ് ടേബിള്‍ തുടങ്ങിയവയാണ് ഇവിടെ വിന്യസിക്കുന്നത്. ഇവിടെ ഏകദേശം 6×6 അടി അളവു മതിയാകും.

ഗ്രാമ പ്രദേശങ്ങളിലെ വീടുകളിലല്ലാതെ ആരും വര്‍ക് ഏരിയ ഇപ്പേള്‍ നിര്‍മിക്കാറില്ല. ഇനി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ വിറക് അടുപ്പ്, കുറച്ചു റാക്കുകള്‍, കൗണ്ടര്‍ ടോപ്പ് തുടങ്ങിയവ ഉപയോഗിക്കാവുന്ന തരത്തില്‍ 8×8 അടി അളവില്‍ നിര്‍മിക്കാവുന്നതാണ്.

സ്‌റ്റോര്‍ റൂമിന്റെ അളവ് 8×8 അടി ആണ് സാധാരണ ആവശ്യമായി വരിക.

One thought on “അളവുകള്‍ അറിഞ്ഞ് വീടുപണി തുടങ്ങാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!