ആധുനികതയുടെ പര്യായം

ആധുനികതയുടെ പര്യായം എന്നു വിശേഷിപ്പിക്കാവുന്ന ഒരു വീട്. കെട്ടിലും മട്ടിലും ഒറ്റ നോട്ടത്തില്‍ തന്നെ ആരെയും വീഴ്ത്തും ഈ വീട്. അത്രക്കു മനോഹരമാണ് പ്രമുഖ ഡിസൈനര്‍ ശമീം ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ സുന്ദരന്‍ വീട്. ആധുനിക ശൈലിക്ക്, ട്രഡീഷണല്‍ ശൈലിയുടെ മുഖമുദ്രയായ സ്ലോപ് റൂഫുകള്‍ നല്‍കിയാണ് ശമീം ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കേരളത്തിലെ കാലാവസ്ഥക്ക് യോജിക്കുന്ന ഈ ശൈലി വീട്ടുടമക്ക് സന്തോഷവും അതോടൊപ്പം സമാധാനവും നല്‍കുമെന്നുറപ്പ്.

ബോക്‌സ് ടൈപ്പ് ശൈലി പിന്തുടരുന്ന സ്ട്രക്ചര്‍ വളരെ ഒതുക്കത്തോടെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഭംഗിക്കുവേണ്ടി അനാവശ്യ നിര്‍മിതികള്‍ നല്‍ികിയിട്ടില്ല എന്നത് സവിശേഷതയാണ്. വളരെ പക്വമായ നിറങ്ങളുടെ വിന്യാസം ആരുടെയും ശ്രദ്ധ കവരുമെന്നുറപ്പ്. വെള്ള, ഗ്രേ എന്നീ നിറങ്ങളോടൊപ്പം കന്റംപ്രറിയുടെ മുഖമുദ്രയായ മഞ്ഞയും ഉപയോഗിച്ചിരിക്കുന്നു.

മൊത്തം വിസ്തൃതി 3240 സ്‌ക്വയര്‍ ഫീറ്റ്. താഴത്തെ നിലയില്‍ പോര്‍ച്ച്, സിറ്റൗട്ട്, ഫോര്‍മല്‍ & ഫാമിലി ലിവിങ്, പ്രയര്‍ റൂം, ഡൈനിങ്, വാഷ് കൗണ്ടര്‍, മാസ്റ്റര്‍ ബെഡ് റൂം, ഗസ്റ്റ് ബെഡ് റൂം, ഡ്രെസ്സിങ് ഏരിയ, സ്റ്റോര്‍, കിച്ചണ്‍, വര്‍ക് ഏരിയ, ലോണ്‍ട്രി ഏരിയ തുടങ്ങിയവയും മുകളിലെ നിലയില്‍ അപ്പര്‍ ലിവിങ് ഏരിയ, ബെഡ്‌റൂം, കിഡ്‌സ് ബെഡ് റൂം, ലൈബ്രറി, സ്റ്റഡി ഏരിയ, ബാല്‍ക്കണി, ഓപണ്‍ ടെറസ് തുടങ്ങിയ സൗകര്യങ്ങള്‍.

മൊത്തത്തില്‍ ഒരു മൊഞ്ചുള്ള വീട്, അല്ലേ?

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!