സുന്ദരന്‍ മോഡേണ്‍ വീട്

വീടുകള്‍ മനോഹരമായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാം. അനുദിനം മാറിക്കൊണ്ടിരിക്കുന്ന വീടുനിര്‍മാണ മേഖലയില്‍ പുതമയാര്‍ന്ന ഡിസൈനുകളും ശൈലികളും ട്രെന്‍ഡ് ആയിക്കൊണ്ടിരിക്കുകയാണ്. കണ്ടുമടുത്ത മോഡലുകള്‍ക്കു പകരം ആരുടെയും ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തിലുള്ള വീടുകളാണ് ഇപ്പോള്‍ കേരളത്തില്‍ നിര്‍മിക്കപ്പെടുന്നതിലധികവും.

അത്തരത്തില്‍, വളരെയധികം മനോഹരമായി ഡിസൈന്‍ ചെയ്തിരിക്കുന്ന വീടാണ് ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 3140 സ്‌ക്വയര്‍ ഫീറ്റുള്ള ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത് പ്രമുഖ ഡിസൈനര്‍ ഷമീമാണ്.

കന്റംപ്രറി ശൈലിയും ട്രഡീഷണല്‍ ശൈലിയും സമന്വയിപ്പിച്ചുള്ള ഫ്യൂഷന്‍ സ്റ്റൈലിലാണ് ഈ വീടിന്റെ എക്സ്റ്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
മനോഹരമായ കളര്‍ കോമ്പിനേഷനും സ്ലോപ് റൂഫുകളുടെ വിന്യാസവും ഷമീമിന്റെ വീടുകളുടെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു.

ബാത്ത് അറ്റാച്ച്ഡ് സൗകര്യമുള്ള നാല് ബെഡ് റൂമുകളുള്ള ഈ വീടിന്റെ താഴത്തെ നിലയുടെ വിസ്തൃതി 2020 സ്‌ക്വയര്‍ ഫീറ്റാണ്. മുകള്‍ നിലക്ക് 1120 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുണ്ട്.

ആധുനിക ജീവിത ശൈലിക്കനുസരിച്ച് നിരവധി സൗകര്യങ്ങളാണ് ഈ വീട്ടിലുള്ളത്. താഴത്ത നിലയില്‍ പോര്‍ച്ച്, സിറ്റൗട്ട്, ഫോര്‍മല്‍ & ഫാമിലി ലിവിങ്, പ്രയര്‍ റൂം, ഡൈനിങ്, വാഷ് കൗണ്ടര്‍, മാസ്റ്റര്‍ ബെഡ് റൂം, ഗസ്റ്റ് ബെഡ് റൂം, ഡ്രെസ്സിങ് ഏരിയ, സ്റ്റോര്‍, കിച്ചണ്‍, വര്‍ക് ഏരിയ, ലോണ്‍ട്രി ഏരിയ തുടങ്ങിയവയും മുകളിലെ നിലയില്‍ അപ്പര്‍ ലിവിങ് ഏരിയ, ബെഡ്‌റൂം, കിഡ്‌സ് ബെഡ് റൂം, ലൈബ്രറി, സ്റ്റഡി ഏരിയ, ബാല്‍ക്കണി, ഓപണ്‍ ടെറസ് എന്നിവയും നല്‍കിയിരിക്കുന്നു.

 

Leave a Reply

Be the First to Comment!

Notify of
avatar
error: Content is protected !!