ഒറ്റനോട്ടത്തില്‍ തന്നെ ഇഷ്ടം കൂടാന്‍ ഒരു വീട് (വീടും പ്ലാനും)

ഈ വീടു കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ തന്നെ ആര്‍ക്കും ഇഷ്ടപ്പെടുമെന്നുറപ്പ്. അത്രക്കു സുന്ദരമാണ് കണ്‍സെപ്റ്റ് ഡിസൈന്‍ സ്റ്റുഡിയോയിലെ ഷിന്റോ വര്‍ഗിസ് ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ വീട്. ആഢംബരം തീരെയില്ലാത്ത, വളരെ ലളിതമായ ഡിസൈനിങാണ് വീടിന്. എന്നാല്‍ പ്രൗഡിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന ആഢ്യത്വമാണ് ഈ വീടിന്റെ പ്രതേകത. 2150 ചതുരശ്രയടിയാണ് ഈ വീടിന്റെ വിസ്തൃതി. 45 ലക്ഷമാണ് ഈ വീടിന്റെ ചിലവ്.

കന്റംപ്രറി ശൈലി വേണമെന്നതായിരുന്നു വീട്ടുടമയുടെ ഡിമാന്റ്. കഴിവതും ചിലവ് നിയന്തിക്കുക എന്നാല്‍ ഗുണമേന്‍മയിലോ ഭംഗിയിലോ വിട്ടുവീഴ്ച പാടില്ല എന്നും വീട്ടുടമ ആവശ്യപ്പെട്ടിരുന്നു.

കന്റംപ്രറിയുടെ മുഖമുദ്രയായ ബോക്‌സ് ടൈപ്പ് എലിവേഷനാണ് എക്‌സ്റ്റീരിയറിന്. മൂന്ന് ബോക്‌സുകളായാണ് ഡിസൈന്‍. ഷോ വാളുകളില്‍ നാച്ചുറല്‍ സ്‌റ്റോണ്‍ ക്ലാഡിങ് ന്ല്‍കി. മുകളിലെ ചുമരില്‍ ജനലിന് പകരം വെര്‍ട്ടിക്കല്‍ ഓപണിങ് ന്ല്‍കിയത് എക്‌സ്റ്റീരിയറിന് പുതുമ നല്‍കുന്നു.

ബെഡ് റൂം

താഴത്തെ നിലയില്‍ രണ്ട്, മുകളിലെ നിലയില്‍ ഒന്ന് എന്നിങ്ങനെ ആകെ മൂന്ന് ബെഡ്‌റൂമുകളാണ് വീട്ടിലുള്ളത്.

മാസ്റ്റര്‍ ബെഡ് റൂമില്‍ വുഡന്‍ ഡിസൈനിലുള്ള ടൈല്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ബെഡ്, സൈഡ് ടേബിള്‍ എന്നിവ പ്ലൈവുഡ് കൊണ്ട് നിര്‍മിച്ച് വെനീര്‍ ഫിനിഷ് നല്‍കി. വാഡ്രോബുകള്‍ക്ക് ലാമിനേറ്റ് ഫിനിഷ് ആണ് നല്‍കിയിരിക്കുന്നത്.

ലിവിങ് റൂം

മാറ്റ് ഫിനിഷിലുള്ള ടൈലാണ് ഫ്‌ളോറിങിന് ഉപയോഗിച്ചിരിക്കുന്നത്.ഇന്റിരിയറിനിണങ്ങുന്നതരത്തില്‍ സോഫകള്‍ കസ്റ്റമൈസ് ചെയ്യിപ്പിച്ചു. ജനലുകള്‍ക്ക് റോമന്‍ ബ്ലൈന്‍ഡ് നല്‍കി. ലാമിനേറ്റ് പൈവുഡും സ്റ്റീലും ഉപയോഗിച്ചാണ് ടീപോയ് നിര്‍മിച്ചിരിക്കുന്നത്.ചുമരിലൊരുഭാഗത്ത്, സീലിങിലെ ജിപ്‌സം ഫോള്‍സ് സീലിങ്ങിന്റെ തുടര്‍ച്ച നല്‍കി.

ഡൈനിങ് റൂം

ഡൈനിങിലെയും ലിവിങിലെയും ടൈലുകള്‍ക്ക് നിറവ്യത്യാസം നല്‍കിയത് പുതുമയായി. വാതിലിന് പകരം വലിയ ഓപണിങ് നല്‍കി വുഡന്‍ ഫിനിഷിലുള്ള പാനലിങ് നല്‍കി.

വാഷ് ഏരിയ


സ്‌റ്റെയര്‍കെയ്‌സിനുതാഴെയാണ് വാഷ് കൗണ്ടര്‍ സ്ഥാപിച്ചിരിക്കുന്നത്. ഗ്രാനൈറ്റ് ആണ് കൗണ്ടര്‍ ടോപ്പായി ഉപയോഗിച്ചിരിക്കുന്നത്. താഴെ സ്‌റ്റോറേജ് സൗകര്യം നല്‍കിയിട്ടുണ്ട്.

അടുക്കള

നീളത്തിലാണ് അടുക്കളയുടെ ഡിസൈന്‍. വളരെ ഭംഗിയായും അടക്കത്തോടുകൂടിയുമാണ് അടുക്കള ഡിസൈന്‍ ചെയ്തിരിക്കുന്നത്. കാബിനറ്റുകള്‍ നിര്‍മിച്ചിരിക്കുന്നത് ലാമിനേറ്റഡ് പ്ലൈ ഉപയോഗിച്ചാണ്.ഇളം പച്ച, വെള്ള, ഗ്രേ എന്നീ നിറങ്ങളാണ് അടുക്കളയില്‍ ഉപയോഗിച്ചിരിക്കുന്നത്. തറയില്‍ ഗ്രേ നിറത്തിലുള്ള സെറാമിക് ടൈലുകള്‍ നല്‍കി. കിച്ചണിലും അതിമനോഹരമായി ക്യൂരിയോസിന് സ്ഥാനം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!