വീടൊരുക്കാം, ഭാവിയിലേക്കുള്ള സുരക്ഷിത നിക്ഷേപവും.

വൻതുക മുടക്കി നിർമിച്ച നിങ്ങളുടെ വീട് കാണുമ്പോൾ, ചെലവാക്കിയ പണം തിരിച്ചു കിട്ടിയാലെന്നു എപ്പോഴെങ്കിലും ആഗ്രച്ചിട്ടുണ്ടോ? അല്ലെങ്കിൽ വീടിനു വേണ്ടി ചെലവാക്കിയ പണം ഏതെങ്കിലും ബിസിനെസ്സിൽ നിക്ഷേപിച്ചു ലാഭം നേടാമായിരുന്നെന്നു ആഗ്രഹിക്കാറുണ്ടോ?

എന്നാൽ നിങ്ങളുടെ വീട് തന്നെ വർഷാവർഷം മൂല്യമേറുന്ന ഒരു നിക്ഷേപമാക്കി മാറ്റാൻ സാധിച്ചാലോ? മനസ്സിൽ ഒന്നല്ല, ഒരായിരം ലഡ്ഡു പൊട്ടുമെന്നുറപ്പ്. സംഗതി സത്യമാണ്. കൊച്ചുകേരളത്തിലെ വീട് നിർമാണമേഘലയെ തന്നെ അടിമുടി മാറ്റിമറിക്കാവുന്ന പുതിയ ടെക്നോളജിയുമായാണ് കൊച്ചി ആസ്ഥാനമായുള്ള DEEPGREEN LIFESTYLE CREATOR Pvt ltd എന്ന സ്ഥാപനം മുന്നോട്ടുവന്നിരിക്കുന്നത്.

 

ലോണെടുത്തും ഉള്ളതെല്ലാം വിറ്റുപെറുക്കിയും നിർമിക്കുന്ന വീട് സാധാരണ ഗതിയിൽ ഒരു dead investment എന്ന തരത്തിലാണ് കണക്കാക്കപ്പെടുത്തന്നത്. മാത്രവുമല്ല കാലം കഴിയുന്തോറും വീടിന്റെ മൂല്യം കുറയുകയും ചെയ്യുന്നു. ഈ ഒരു അവസ്ഥയിൽ നിന്നും എങ്ങനെ വീട് ഒരു മൂല്യമേറുന്ന നിക്ഷേമാക്കി മാറ്റാം എന്ന ചിന്തയിൽ നിന്നാണ് DEEPGREEN LIFESTYLE CREATOR Pvt ltd ഈ പുതിയ തരം നിർമ്മാണവുമായി രംഗത്തെത്തിയിരിക്കുന്നത്.

 

High Tensile സ്റ്റീൽ സ്ട്രക്ച്ചർ മുഖ്യ ഘടകമായ ഈ നിർമിതി പൂർണ്ണമായും പരിസ്ഥിതിക്കിണങ്ങുന്നതും സുരക്ഷിതവുമാണ്.

സ്റ്റീൽ കൊണ്ട് സ്ട്രക്ച്ചർ നിർമിച്ച ശേഷം, color coated metal sheet, ALC panel, Besta Board എന്നിവ ഉപയോഗിച്ച് ഭിത്തി, മേൽക്കൂര, ഡെക്കുകൾ, ഫ്ലോർ എന്നിവ നിർമ്മിക്കുകയാണ് ചെയ്യുന്നത്. സാധാരണയായി ഉപയോഗിക്കുന്ന ഫ്ലോർ ടൈൽ, ഷിംഗ്ൾസ്, റൂഫിംഗ് ടൈൽസ്, പെയിന്റുകൾ തുടങ്ങിയ എല്ലാ വസ്തുക്കളും ഇത്തരം വീടുകളിൽ ഉപയോഗിക്കാവുന്നതാണ്.

മറ്റു തരം നിർമ്മാണ രീതികളെ അപേക്ഷിച്ചു സ്റ്റീൽ വീടുകൾക്കു ഗുണങ്ങൾ നിരവധിയാണ്. ചിതൽ, തീ, മഴ, ശാക്തമായ കാറ്റ് തുടങ്ങിയവയെ പ്രതിരോധിക്കാനുള്ള ശേഷി, വളരെ വേഗം നിർമാണം പൂർത്തീകരിക്കാനുള്ള കഴിവ് തുടങ്ങിയവ സ്റ്റീൽ വീടുകളെ വ്യത്യസ്തമാക്കുന്നു. ഇത്തരം വീടുകൾക്കു ഭൂകമ്പത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്.

സ്റ്റീൽ വീടുകളെ പൂർണ്ണമായും അഴിച്ചുമാറ്റി ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് വളരെ എളുപ്പത്തിൽ മാറ്റാവുന്നതാണ്.

ചെറിയ വീടുകൾ മുതൽ വമ്പൻ കെട്ടിടങ്ങൾ വരെ ഈ ടെക്‌നോളജി ഉപയോഗിച്ച് നിര്മിക്കാവുന്നതാണ്. സ്റ്റീൽ സ്ട്രക്ച്ചറിനു 100 വർഷത്തെ ഗ്യാരണ്ടിയും 35 വർഷത്തെ ഫ്രീ മെയിന്റനൻസും കമ്പനി വാഗ്ധാനം .ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 08281104222

One thought on “വീടൊരുക്കാം, ഭാവിയിലേക്കുള്ള സുരക്ഷിത നിക്ഷേപവും.

  • July 16, 2017 at 8:06 pm
    Permalink

    ഇതിന് എത്രയാ price

    Reply

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!