ഭവന പദ്ധതി: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന ഭവന നിര്‍മ്മാണ ധനസഹായ പദ്ധതി, ഭവന പുനരുദ്ധാരണം, അഡീഷണല്‍ റൂം പദ്ധതി എന്നിവയില്‍ ഗ്രാമ സഭ, വാര്‍ഡുസഭ, നഗരസഭകളില്‍ നിന്നും ഗുണഭോക്താക്കളെ കണ്ടെത്താന്‍ അപേക്ഷ ക്ഷണിച്ചു.

ഓരോ പദ്ധതിയിലും നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ആവശ്യമായ അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ അടക്കം അപേക്ഷകര്‍ ഉള്‍പ്പെട്ട ബ്ലോക്ക്, നഗരസഭ പട്ടികജാതി വികസന ഓഫീസില്‍ നല്‍കേണ്ടതാണ്. അപേക്ഷകരുടെ വാര്‍ഷിക വരുമാനം 50,000 രൂപയില്‍ താഴെ ആയിരിക്കണം. അപേക്ഷാ സ്വീകരിക്കുന്ന അവസാന തീയതി 2017 ജൂണ്‍ 20. അപേക്ഷാ ഫോറങ്ങള്‍ പട്ടിക ജാതി വികസന ഓഫീസില്‍ നിന്ന് ലഭിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!