പാഴാക്കരുത് ഈ ഭവന പദ്ധതി


നോട്ട് അസാധുവാക്കലില്‍ അടിതെറ്റിയ നിര്‍മാണമേഖല പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത് പ്രധാനമന്ത്രി പ്രഖ്യാപിച്ച പ്രധാന്‍ മന്ത്രി ആവാസ് യോജന (അര്‍ബന്‍)യിലാണ്. 2015 ജൂണ്‍ 25ന് താഴ്ന്ന വരുമാനക്കാര്‍ക്കായി പ്രഖ്യാപിച്ച ഈ പദ്ധതി കഴിഞ്ഞ ഡിസംബര്‍ 31ന് കൂടുതല്‍ വിപുലമാക്കി പുതുക്കി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇടത്തരം വരുമാനക്കാരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. പക്ഷേ, സംസ്ഥാനത്ത് സാധാരണക്കാര്‍ക്കിടയില്‍ ഈ പദ്ധതിയെപ്പറ്റി ഇനിയും ബോധവത്കരണം നടന്നിട്ടില്ല എന്നതാണ് നിര്‍മാണമേഖലയെ കുഴക്കുന്നത്. നിര്‍മാണരംഗത്ത് വന്‍ കുതിപ്പുണ്ടാക്കുന്നതാണ് പദ്ധതി.

നേരത്തേ പ്രഖ്യാപിച്ച പ്രധാന്‍മന്ത്രി ആവാസ് യോജന (അര്‍ബന്‍) അനു സരിച്ച് രാജ്യമെമ്പാടുമുള്ള 4,041 നഗരങ്ങളിലും പട്ടണങ്ങളിലുമായി സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള 17,73,533 പേര്‍ക്ക് വീടുകള്‍ അനുവദിച്ചിരുന്നു. 2016 ഡിസംബര്‍ 31ന് ഇടത്തരം വരുമാനക്കാരെ കൂടി ഉള്‍ക്കൊള്ളിച്ച് പദ്ധതി പുതുക്കി പ്രഖ്യാപിക്കുകവഴി രാജ്യമെമ്പാടും നഗരമേഖലയില്‍ രണ്ട് കോടി വീടുകള്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷ. വാര്‍ഷിക വരുമാനത്തിെന്റ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളെ പല സ്ലാബുകളായി തിരിച്ചാണ് ആനുകൂല്യം അനുവദിക്കുന്നത്.

മൂന്നുലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവര്‍ (ഇ.ഡബ്ല്യൂ.എസ്), മൂന്നു ലക്ഷത്തിനും ആറു ലക്ഷത്തിനുമിടയില്‍ വാര്‍ഷിക വരുമാനമുള്ള താഴ്ന്ന വരുമാനക്കാര്‍ (എല്‍.െഎ.ജി), ആറു ലക്ഷത്തിനും 12 ലക്ഷത്തിനുമിടയില്‍ വാര്‍ഷിക വരുമാനമുള്ള ഇടത്തരം വരുമാനക്കാര്‍ (എം.ഐ.ജി1), 12 ലക്ഷത്തിനും 18 ലക്ഷത്തിനുമിടയില്‍ വാര്‍ഷിക വരുമാനമുള്ള ഇടത്തരം വരുമാനക്കാര്‍ (എം.ഐ.ജി2) എന്നിങ്ങനെയാണ് സ്ലാബ് തിരിച്ചിരിക്കുന്നത്.

പ്രധാന്‍മന്ത്രി ആവാസ് യോജന (അര്‍ബന്‍) പദ്ധതിയിലൂടെ വീട് നിര്‍മിക്കുന്ന ഓരോ ഗുണഭോക്താവിനും ഒരു ലക്ഷം മുതല്‍ 2.40 ലക്ഷം രൂപയുടെ വരെ കേന്ദ്ര സഹായം ലഭിക്കും. ചേരി നിവാസികള്‍ക്ക് ബഹുനിലക്കെട്ടിടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളോട് കൂടിയ വീടുകള്‍ ലഭ്യമാക്കുന്നതരത്തില്‍ ചേരികള്‍ പുനര്‍നിര്‍മിക്കുന്നതിന് ഒരു ലക്ഷം രൂപ വരെ ധനസഹായം ചേരി നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി കേന്ദ്രം നല്‍കും.

മൂന്നുലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള വിഭാഗത്തിലുള്ളവര്‍ക്ക് സംസ്ഥാന സഹായത്തോടെ വീട് നിര്‍മിക്കുന്നതിനായി 1.5 ലക്ഷം രൂപ വരെ കേന്ദ്രം നല്‍കും. പുതിയ വീടുകള്‍ നിര്‍മിക്കാനും വീടുകള്‍ പുതുക്കിപ്പണിയാനും കേന്ദ്ര സഹായം ലഭിക്കും. ഇ.ഡബ്ല്യൂ.എസ്, എല്‍.െഎ.ജി, എം.ഐ.ജി വിഭാഗത്തില്‍പെട്ടവര്‍ക്ക് പുതിയ വീടുകള്‍ നിര്‍മിക്കുന്നതിനും മുറികള്‍, അടുക്കള, ശുചിമുറി എന്നിവ അധികമായി നിര്‍മിക്കുന്നതിനും പലിശ സബ്‌സിഡിയും ലഭ്യമാക്കും.

ഇ.ഡബ്ല്യൂ.എസ്, എല്‍.െഎ.ജി വിഭാഗത്തില്‍പെട്ട ഗുണഭോക്താക്കള്‍ പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടുകള്‍ കുടുംബത്തിലെ പ്രായപൂര്‍ത്തിയായ സ്ത്രീ അംഗത്തിെന്റ പേരിലോ സ്ത്രീ^പുരുഷ അംഗങ്ങളുടെ പേരില്‍ സംയുക്തമായോ ആയിരിക്കണം. ഇടത്തരം വരുമാനക്കാര്‍ക്കുള്ള ക്രെഡിറ്റ് ബന്ധിത സബ്‌സിഡി പ്രകാരമുള്ള പലിശ സബ്‌സിഡി അവിവാഹിതര്‍ക്കും ലഭ്യമാണ്.

അവലംബം: മാധ്യമം ഗൃഹം

11 thoughts on “പാഴാക്കരുത് ഈ ഭവന പദ്ധതി

 • May 16, 2017 at 1:06 am
  Permalink

  കൂടുതൽ വിവരങ്ങൾ എവിടെ ലഭിക്കും

  Reply
  • September 10, 2017 at 8:11 am
   Permalink

   Enganeyanu ithinu apply cheyyendath

   Reply
  • October 27, 2017 at 5:20 am
   Permalink

   Kuduthel vivaragel

   Reply
 • May 22, 2017 at 8:04 pm
  Permalink

  Fake news. Ithu keralathil kittiya areyenkilum Ariyo. Oru bank Karkkum ariyilla

  Reply
  • August 19, 2017 at 5:55 pm
   Permalink

   Kittum….axis bank tarum….baroda bank eanikku tannittund…

   Reply
   • October 6, 2017 at 8:23 am
    Permalink

    Mrs: Praveen could you give your mobile no, my no is 8606606466(pradeep)

    Reply
   • October 17, 2017 at 5:18 pm
    Permalink

    എന്താണ് അതിനു നമ്മൾ ചെയ്യേണ്ടത്

    Reply
 • August 23, 2017 at 4:00 am
  Permalink

  Ithu muncipalitylullavarke kodthitollooo. Panchayath vazhi kodkan.ithvare approve aayi njn ketitilla.undenkil aryikuka

  Reply
 • September 21, 2017 at 1:26 pm
  Permalink

  എവിടെ, എങ്ങനെയാണ് apply ചെയ്യേണ്ടത്??
  ആർക്കേലും അറിയുമൊ?

  Reply
 • September 21, 2017 at 8:45 pm
  Permalink

  Enikku own house ella.njan all bank il poyye enquiry cheyythu avarku not interested.pinney parayunathu 2 year it vennam enna njan enthu cheyyum.eppol njan rent house il annu.pls help kerala government.9562610944

  Reply

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!