ഇനി തേപ്പിന് പകരം ജിപ്‌സം പ്ലാസ്റ്ററിങ്.


വീടുനിര്‍മ്മാണത്തില്‍ വളരെയധികം പ്രധാനപ്പെട്ട സംഗതിയാണ് തേപ്പ് അഥവാ പ്ലാസ്റ്ററിങ്. വീട്ടുടമസ്ഥനെ ഏറ്റവുമധികം കുഴക്കുന്ന സംഗതി കൂ ടിയാണ് പ്ലാസ്റ്ററിങ്. നിര്‍മ്മാണ സാമഗ്രികളെക്കാള്‍ കൂടുതല്‍ വരുന്ന കൂലിച്ചെലവ്, അമിത ഉപയോഗം കാരണം നഷ്ടമാവുന്ന നിര്‍മാണസാമഗ്രികള്‍, മണലിന്റെയും സിമെന്റിന്റെയും ഉയര്‍ന്ന വില, പിന്നെ പെയിന്റിങ്ങിന് മുന്നേയുള്ള പുട്ടിയിടല്‍ തുടങ്ങി എല്ലാം കൂടി വളരെ വലിയ സാമ്പത്തിക ചിലവും സമയനഷ്ടവും വരുത്തിവെക്കുന്ന ഒന്നായി മാറിയിരിക്കുന്നു സിമെന്റ് പ്ലാസ്റ്ററിങ്.
ഇതൊക്കെ ആലോചിച്ചു എങ്ങനെ പ്ലാസ്റ്ററിങ് ഈസിയായും വളരെ വേഗത്തിലും ചെയ്തു തീര്‍ക്കാം എന്ന് വിഷമിച്ചിരിക്കുകയാണ് നിങ്ങളെങ്കില്‍ ഇതാ ജിപ്‌സും പ്ലാസ്റ്ററിങ്.


തീര്‍ത്തും പ്രകൃതിസൗഹാര്‍ദ്ദവും ഗ്രീന്‍ എനര്‍ജി ഉത്പന്നവുമായ ജിപ്‌സം കൊണ്ടുള്ള പ്ലാസ്റ്ററിങ് ഇന്ന് കേരളത്തില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്.
സിമന്റ് പ്ലാസ്റ്ററിങ്ങിനെ അപേക്ഷിച്ചു ഒരുപാടു ഗുണങ്ങള്‍ ജിപ്‌സം പ്ലാസ്റ്ററിങ്ങിനുണ്ട്. വെട്ടുകല്ലു, ഇഷ്ടിക, ഇന്റര്‍ലോക്ക്, ഹോളോ ബ്രിക്‌സ് തുടങ്ങി ഏതു തരം ഭിത്തിയും അനായാസം ജിപ്‌സം പ്ലാസ്റ്ററിങ് ചെയ്യാവുന്നതാണ്.
സാധാരണ സിമെന്റ് പ്ലാസ്റ്ററിങ്ങിന് ശേഷം ഭിത്തി നനക്കുന്നത് പൊലെ ജിപ്‌സം പ്ലാസ്റ്ററിങ്ങിന് ശേഷം ഭിത്തി നനക്കേണ്ട ആവശ്യമില്ല. കാരണം ജിപ്‌സം സിമെന്റിനെക്കാള്‍ വേഗത്തില്‍ സെറ്റ് ആവുന്നു.
ജിപ്‌സം പ്ലാസ്റ്ററിങ് ചെയ്ത ഭിത്തികള്‍ക്ക് അപാരമായ ഫിനിഷിങ് ഉള്ളതിനാല്‍ പുട്ടി ഉപയോഗിക്കാതെ തന്നെ പെയിന്റിംഗ് ചെയ്യാവുന്നതാണ്.


മാത്രവുമല്ല ജിപ്‌സം പ്ലാസ്റ്ററിങ് കഴിഞ്ഞ പ്രതലത്തില്‍ മറ്റുള്ളവയെ അപേക്ഷിച്ചു പെയിന്റ് ചെയ്യുമ്പോള്‍ കൂടുതല്‍ കവറേജ് ലഭിക്കുകയും തന്മൂലം പെയിന്റ് ചെലവ് ലഭിക്കുകയും ചെയ്യുന്നു.
സിമെന്റ് ഉപയോഗിച്ചുള്ള പ്ലാസ്റ്ററിങ്ങിനെക്കാള്‍ 5080 ശതമാനം ചൂട് കുറവായിരിക്കും ജിപ്‌സം പ്ലാസ്റ്ററിങ്ങിന്.
ജിപ്‌സം പ്ലാസ്റ്ററിങ്ങിന് തപസംവഹന ശേഷി വളരെ കുറവായതിനാല്‍ ഊര്‍ജ്ജസംരക്ഷണവും വൈദ്യുലാഭവും ഉണ്ടാക്കും.
സിമെന്റ് ഉപയോഗിച്ച് പ്ലാസ്റ്റര്‍ ചെയ്യുമ്പോള്‍ പിന്നീടുണ്ടാകാനിടയുള്ള വിള്ളല്‍ പാടുകളൊന്നും ജിപ്‌സം പ്ലാസ്റ്ററില്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.
ജിപ്‌സത്തില്‍ വളരെ ഉയര്‍ന്ന തോതില്‍ ക്രിസ്റ്റല്‍ വാട്ടര്‍ അടങ്ങിയിരിക്കുന്നു.അതിനാല്‍ അഗ്‌നിയെ പ്രതിരോധിക്കാന്‍ ഇതിനു കഴിയും.
കൃമികീടങ്ങളുടെയും ചിതലിന്റെയും ആക്രമണത്തെ പ്രതിരോധിക്കാനും ജിപ്‌സം പ്ലാസ്റ്ററിങ്ങിന് കഴിവുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്.
Ryana Gypsum
+919846981282

5 thoughts on “ഇനി തേപ്പിന് പകരം ജിപ്‌സം പ്ലാസ്റ്ററിങ്.

 • June 10, 2017 at 3:07 pm
  Permalink

  Oru sqrft gypsum plastring nu rate atra akum

  Reply
 • June 26, 2017 at 8:02 am
  Permalink

  I want to know its cost economic factors and its heat resistency

  Reply
 • June 28, 2017 at 1:59 am
  Permalink

  ജിപ്സം പ്ലാസ്റ്ററിംഗിനു എന്ത് ചിലവ് വരും? Sqft ന്……..

  Reply
 • July 1, 2017 at 7:28 am
  Permalink

  Gypsum plastering nu ethra Roopa chilavu varum ??

  Reply
 • July 7, 2017 at 2:33 pm
  Permalink

  Sqr feet ethra roopa varum?? For calicut Aria

  Reply

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!