മുറ്റങ്ങള്‍ക്കുമുണ്ട് മോഹങ്ങള്‍

വീടുകളുടെ ഭംഗി വര്‍ദ്ധിപ്പിക്കുന്നതില്‍ മുറ്റത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. കെട്ടിലുംമട്ടിലും പുതുമയുള്ള വീട് നിര്‍മിച്ച് മുറ്റം അലങ്കോലമായി കിടക്കുകയാണെങ്കില്‍ പലരുടെയും മുഖം ചുളിയും.ആധുനിക കാലത്ത് അകവും പുറവും ഒരുപോലെ മോടിപിടിപ്പിച്ച വീടുകളാണ് ട്രെന്റ്. അതു കൊണ്ടുതന്നെ പച്ചപ്പിനും ലാന്‍ഡ് സ്‌കേപ്പിനും പ്രാധാന്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

മുറ്റം മോടിപിടിപ്പിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ഇന്റര്‍ലോക്കിങ് പാവിങ് ടൈലുകളായിരുന്നു ഒരു കാലത്ത് ട്രെന്റെങ്കില്‍ ഇന്ന് സ്‌റ്റോണ്‍ പാവിങിനാണ് ഡിമാന്റ്.

പല വലിപ്പത്തില്‍ മുറിച്ചെടുക്കുന്ന കരിങ്കല്‍ / ഗ്രാനൈറ്റ് പാളികള്‍ വ്യത്യസ്ത രീതിയില്‍ പതിപ്പിച്ച് അതിനിടയില്‍ പുല്ലുകള്‍ പിടിപ്പിച്ചാണ് ഇത് ചെയ്യുന്നത്. ഏതൊരു വീടിന്റെയും ഭംഗി വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ ഡിസൈനുകള്‍ ചെയ്ത് ഭംഗികൂട്ടാവുന്നതാണ്. മെയിന്റനന്‍സ് കുറഞ്ഞ പുല്ലുകളാണ് ഇതില്‍ ഉപയോഗിക്കുന്നത്.

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പച്ചപ്പ് മുറ്റങ്ങളിലൂടെയെങ്കിലും തിരിച്ചുപിടിക്കാനും മഴവൈള്ളം ഭൂമിയിലേക്കിറങ്ങാനും സ്‌റ്റോണ്‍ പാവിങ് ഉചിതമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 7034111125

Leave a Reply

Be the First to Comment!

Notify of
avatar
error: Content is protected !!