എല്ലാം തികഞ്ഞൊരു വീട്, ചതുരശ്രയടിക്ക് വെറും 1450 രൂപ

വീടുപണിയുടെ ചിലവ് അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, സുന്ദരവും സൗകര്യവും ഒത്തു ചേരുന്ന വീടുകള്‍ സ്വന്തമാക്കുക എന്നത് ഏതൊരു മലയാളിയുടെയും വലിയൊരു സ്വപ്‌നമാണ്. ഏതൊരു ചെറിയ വീട് പ്ലാന്‍ ചെയ്യുമ്പോഴേക്കും കീശ ചോരുമെന്നുറപ്പ്. നിര്‍മ്മാണ സാമഗ്രികളുടെ നിലവാരമില്ലായ്മയും വമ്പിച്ച വിലയും നിര്‍മ്മാണതൊഴിലാളികളുടെ കൂലിവര്‍ദ്ധനയുമെല്ലാം ശരാശരി മലയാളിയുടെ പാര്‍പ്പിടസ്വപ്‌നങ്ങളില്‍ കരിനഴല്‍ വീഴിത്തുകയാണ്.

ഈ സാഹചര്യത്തില്‍ മലയാളിയുടെ കീശക്കൊതുങ്ങുന്ന സുന്ദരമായ വീട് എന്ന സ്വപ്‌നത്തിന് കരുത്ത് പകരുകയാണ് ജി എഫ് ആര്‍ ജി ( GFRG) വീടുകള്‍. നാം കണ്ടുവരുന്ന പഴഞ്ചന്‍ രീതികളില്‍ നിന്ന് വ്യത്യസ്തമായി, ആധുനിക ടെക്‌നോളജിയുടെ പിന്‍ബലത്തോടെയാണ് ജിഎഫ്ആര്‍ജി (GFRG ) വീടുകള്‍ ഉയരുന്നത്.

ഗ്ലാസ് ഫൈബര്‍ റീഇന്‍ഫോഴ്‌സ്ഡ് ജിപ്‌സം എന്നതിന്റെ ചുരുക്കപ്പേരാണ് ജി എഫ് ആര്‍ ജി G F R G. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഗ്ലാസ് ഫൈബറും ജിപ്‌സം പ്ലാസ്റ്ററും മുഖ്യഘടമായി ഉപയോഗിച്ചാണ് ഈ പാനലുകള്‍ നിര്‍മ്മിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ മുമ്പേ ഉപയോഗിച്ചിരുന്ന ഈ ടെക്‌നോളജി അടുത്ത കാലത്താണ് കേരളത്തിലെത്തുന്നത്. ഈ പാനലുകള്‍ നിര്‍മിക്കുന്നത് FACT കൊച്ചിന്‍ ആണ്.

നമ്മുടെ ആഗ്രഹപ്രകാരമുള്ള വീടുകള്‍ വളരെ ചെലവു കുറച്ച് നിര്‍മിക്കാമെന്നതുന്നെയാണ് GFRG യുടെ പ്രത്യേകത. ഏതു മോഡലിലുള്ള വീടുകളും GFRG ഉപയോഗിച്ച് പണിയാവുന്നതാണ്.

ചതുരശ്രയടിക്ക് കേവലം 1450 രൂപ ചിലവ് വരുന്ന ഈ വീട് നിര്‍മിച്ചിരിക്കുന്നത് കേരളത്തിലെ പ്രമുഖ GRFG ബില്‍ഡിംഗ് നിര്‍മ്മാതാക്കളായ എലൈറ്റ് ബില്‍ഡേഴ്‌സാണ്. ആധുനിക കുടുംബത്തിനാവശ്യമായ എല്ലാ വിധ സൗകര്യങ്ങളുമുള്‍ക്കൊള്ളുന്നതാണ് വീട്. വീടിന്റെ അടിത്തറ നിര്‍മാണം മുതല്‍ ഫിനിഷിംഗ് വരെ ഈ തുകയില്‍ തീര്‍ക്കാമെന്നതാണ് പ്രത്യേകത. തേക്കിന്‍തടി ഉപയോഗിച്ചുള്ള മുന്‍വാതില്‍, വിട്രിഫൈട് ടൈല്‍ ഫ്‌ളോറിങ്, വാള്‍പ്രെമര്‍, പിവിസി പൈപ്പ് ഉപയോഗിച്ചുള്ള പ്ലംബിങ്, ഇലക്ട്രിക്കല്‍ വയറിങ്, ഉന്നത ഗുണനിലവാരമുള്ള മോഡുലാര്‍ സ്വിച്ചുകള്‍, സെറ ബാത്ത്‌റൂം ഫിറ്റിംഗ്‌സ് തുടങ്ങിയവയാണ് എലൈറ്റ് ബില്‍ഡേഴ്‌സ് ഈ പാക്കേജിലൂടെ നല്‍കുന്നത്. മാത്രവുമല്ല, നിര്‍മ്മാണത്തിന് ആജീവനാന്ത വാറന്റിയും എലൈറ്റ് ബില്‍ഡേഴ്‌സ് നല്‍കുന്നുണ്ട്.

വീടുപണി സ്വപ്‌നം കാണുന്ന മലയാളിക്ക് GFRG യുടെ വരവ് തെല്ലൊന്നുമല്ല ആശ്വാസം പകരുന്നത്. എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങിയ വീട് മൂന്നു നാലുമാസത്തിനുള്ളില്‍ GFRG ഉപയോഗിച്ച് പണിതുയര്‍ത്താം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 90 37 042 460 (വാട്ട്‌സ്ആപ്പിലും ബന്ധപ്പെടാവുന്നതാണ്)

Leave a Reply

Be the First to Comment!

Notify of
avatar
error: Content is protected !!