അഴകേറും വീട്

വീടിനോടുള്ള മലയാളിയുടെ മനോഭാവം മാറുകയാണ്. എങ്ങനെയെങ്കിലും ഒരു വീട് എന്ന പതിവു ശൈലി വിട്ട് എങ്ങനെ വീടു വ്യത്യസ്തമാക്കാം എന്നാണ് ഇന്ന് മലയാളി ആലോചിച്ചു കൊണ്ടിരിക്കുന്നത്. ഇന്ന് ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത് വീടു നിര്‍മാണരംഗത്താണ്. വിവിധ തരത്തിലുള്ള ശൈലികളും അവയുടെ സമന്വയങ്ങളും പരമ്പരാഗത ശൈലിയുടെ ആധുനിക വല്‍ക്കരണവുമെല്ലാം നമുക്ക് കാണാം. നിര്‍മിക്കുന്ന വീ്ട് വ്യത്യസ്തമാവണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും.

ആരുടെയും ഹൃദയം കീഴടക്കുന്ന തരത്തില്‍ വില്ല ശൈലിയില്‍ ഡിസൈന്‍ ചെയ്ത വീടാണിത്. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന GLES എന്ന സ്ഥാപനത്തിലെ എഞ്ചിനീയര്‍ ഫൈസല്‍ മംഗലശ്ശേരിയാണ് ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

പടിപ്പുരമുതല്‍ ഒരേ തീമിലാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വീടിന്റെ എക്‌സ്റ്റീരിയര്‍ ബോക്‌സ് ടൈപ്പ് ശൈലിയിലാണ് എങ്കിലും മേല്‍ക്കൂരകള്‍ക്ക് സ്ലോപ് റൂഫാണ് നല്‍കിയിരിക്കുന്നത്. മുന്‍ഭാഗത്തെ ബാല്‍ക്കണിയില്‍ പര്‍ഗോള നല്‍കിയിരിക്കുന്നു. ഗെയ്റ്റ്, മതില്, വീടിന്റെ ഭിത്തി തുടങ്ങിയവയെല്ലാം ഒരേ തീം പിന്തുടരുന്നത് കാഴ്ചക്കു മിഴിവേകുന്നു.

10 സെന്റ് പ്ലോട്ടില്‍ നിര്‍മിച്ചിരിക്കുന്ന ഈ വീടിന്റെ ആകെ വിസ്തീര്‍ണ്ണം 2650 ചതുരശ്ര അടിയാണ്. എല്ലാ വിധ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബാത്ത് അറ്റാച്ച്ഡ് ആയിട്ടുള്ള 3 ബെഡ് റൂമുകളാണ് വീട്ടിലുള്ളത്. കൂടാതെ സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചണ്‍, വര്‍ക് ഏരിയ, പ്രെയര്‍ റൂം, ഹോം തിയറ്റര്‍, ഹാള്‍, ബാല്‍ക്കണി, സ്റ്റഡി റൂം തുടങ്ങിയ സൗകര്യങ്ങളും ഈ വീട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

Leave a Reply

1 Comment on "അഴകേറും വീട്"

Notify of
avatar
Sort by:   newest | oldest | most voted
john
Guest

pls send me some designs for three bed room house in4.75 cents.

error: Content is protected !!