അഴകേറും ഈ സ്വപ്നം


സൗന്ദര്യവും സൗകര്യങ്ങളും ഒത്തിണങ്ങിയ വീടുകള്‍ ഏതൊരു മലയാളിയുടെയും സ്വപ്നമാണ്. അതുകൊണ്ടു തന്നെ ആറ്റുനോറ്റുണ്ടാക്കുന്ന വീട് കെട്ടിലും മട്ടിലും മികച്ചതായിരിക്കണമെന്ന് നാം ആഗ്രഹിക്കുന്നു. വീട്ടുടമയുടെ ആഗ്രഹങ്ങള്‍ മനസിലാക്കാന്‍ കഴിയുന്ന കഴിവും പരിചയസാമ്പന്നതയുമുള്ള ഒരു ഡിസൈനര്‍ക്ക് , നിങ്ങള്‍ സ്വപ്നം കണ്ട വീട് ഡിസൈന്‍ ചെയ്യാന്‍ സാധിക്കും.

മഞ്ചേരിയിലെ പ്രശസ്ത സ്ഥാപനമായ ഹോംട്രീ ഡിസൈന്‍സിലെ റഫീഖ് ഡിസൈന്‍ ചെയ്ത വീടാണിത്.
ആരുടെയും മനം മയക്കുന്ന അതിസുന്ദരമായ എക്സ്റ്ററിയറാണു ഈ വീടിന്റെ ഹൈ ലൈറ്റ്. മോഡേണ്‍ ശൈലിയില്‍ സ്ലോപ്പ് റൂഫും ഫ്‌ലാറ്റ് റൂഫും സമന്വയിപ്പിച്ചാണ് എക്സ്റ്ററിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

നീളന്‍ സിറ്റ് ഔട്ട്, പുറത്തേക്കു തള്ളി നില്‍ക്കുന്ന തരത്തില്‍ ഡിസൈന്‍ ചെയ്ത ബാല്‍ക്കണി, സുന്ദരമായ സിറ്റ് ഔട്ട് എന്നിവ ആരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നു.
മൊത്തം 1074 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഈ വീട്ടില്‍ സൗകര്യങ്ങള്‍ക് യാതൊരു കുറവുമില്ല. വിശാലമായ രണ്ടു ബെഡ്‌റൂമുകള്‍, സിറ്റ് ഔട്ട്, ലിവിങ് ഹാള്‍, ഡൈനിങ്ങ് ഹാള്‍, കിച്ചന്‍ തുടങ്ങിയ സൗകര്യങ്ങള്‍ വളരെ ഒത്തുക്കത്തോട് കൂടി ഡിസൈനര്‍ റഫീഖ് സമന്വയിപ്പിച്ചിരിക്കുന്നു. രണ്ടു ബെഡ്‌റൂമുകല്‍കുമായി ഒരു കോമണ്‍ ബാത്രൂം ആണ് നല്‍കിയിരിക്കുന്നത്.

19 ലക്ഷം രൂപയാണ് ഈ വീടിന്റെ ഏകദേശ ചെലവ്.

കുറഞ്ഞ ഏരിയയില്‍ സൗകര്യങ്ങള്‍ക് ഒട്ടും കുറവ് വരാതെ ഡിസൈന്‍ ചെയ്യുന്നതിലൂടെ റഫീഖിന്റെ കഴിവും പരിചയസമ്പന്നതയും ഹൈലൈറ്റ് ചെയ്യപ്പെടുകയാണ്.

Leave a Reply

Be the First to Comment!

Notify of
avatar
error: Content is protected !!