ഇന്റര്‍ലോക്കിങ് ബ്രിക്‌സ് : ഗുണങ്ങളും ദോഷങ്ങളും

ചിലവു കുറഞ്ഞതും പൂര്‍ണ്ണമായും പരിസ്ഥിതി സൗഹാര്‍ദ്ദവുമായ വീടൊരുക്കുന്നവര്‍ക്ക് ഉപയോഗിക്കാവുന്ന ഏറ്റവും നല്ല നിര്‍മാണ സാമഗ്രികളാണ് ഇന്റര്‍ലേക്കിങ്ങ് കട്ടകള്‍. മറ്റു നിര്‍മ്മാണ സാമഗ്രികളില്‍ നിന്നും വ്യത്യസ്തമായി, നിരവധി പ്രത്യേകതള്‍ ഉള്ളവയാണ് ഇന്റര്‍ലോക്കിങ് ബ്രിക്‌സുകള്‍.
സാധാരണയായി രണ്ടു തരത്തിലാണ് ഇന്റര്‍ ലോക്കിങ് ബ്രിക്‌സുകള്‍ നിര്‍മിക്കുന്നത്. മണ്ണും സിമന്റും മിക്‌സ് ചെയ്ത് ഹൈഡ്രോളിക് പ്രസില്‍ വച്ചമര്‍ത്തി നിര്‍മിക്കുന്നവയാണ് മഡ് ഇന്റര്‍ലോക്കിങ് ബ്രിക്കുകള്‍. ഇവക്ക് ഏകദേശം 25 രൂപയാണ് വില.

എംസാന്റ് വേസ്റ്റ്, ക്രഷര്‍പൊടി, ജില്ലി, സിമന്റ് എന്നിവ മികസ് ചെയ്ത് നിര്‍മിക്കുന്നവയാണ് സിമന്റ് ഇന്റര്‍ലോക്കിങ് ബ്രിക്‌സുകള്‍. ഇവയില്‍ കല്‍ക്കരി അവശിഷ്ടമായ ഫളൈആഷ് മിക്‌സ് ചെയ്തു ഉണ്ടാക്കുന്നവയാണ് ഫളൈ ആഷ് ബെയ്‌സ്ഡ് ഇന്റര്‍ലോക്കിങ് ബ്രിക്കുകള്‍.

ഇന്റര്‍ലോക്കിങ് ബ്രിക്കുകളുടെ പൊതുവായുള്ള ഗുണങ്ങളും ദോഷങ്ങളുമാണ് ഈ ലേഖനത്തില്‍ വിവരിക്കുന്നത്.

ഗുണങ്ങള്‍
1. വളരെ വേഗം വീടുപണി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു.
2. ഭിത്തികെട്ടാന്‍ സിമന്റിന്റെ ആവശ്യമില്ല.ആദ്യത്തെ നിര വെക്കാന്‍ മാത്രമെ സിമന്റ് ആവശ്യമുളളൂ.
3. മഡ് ഇന്റര്‍ലോക്കിങ് ബ്രിക്‌സ് ഉപയോഗിക്കുമ്പോള്‍ വീടിനകത്ത് ചുടു കുറയും. അതു വഴി ഇലക്ട്രിസിറ്റി ബില്‍ കുറക്കാന്‍ സാധിക്കുന്നു.
4. പ്ലാസ്റ്ററിങ് ആവശ്യമില്ല.
5. പെയിന്റിങ് ആവശ്യമില്ല
6. വീടുപണിയുടെ ചിലവ് വളരെയധികം കുറക്കാന്‍ സാധിക്കുന്നു.

ദോഷങ്ങള്‍
1. ഇന്റര്‍ലോക്കിങ് ബ്രിക്കുകൊണ്ട് ഭിത്തികെട്ടുമ്പോവുണ്ടാകുന്ന ചെറിയ വിടവ് ശരിക്കും പ്ലാസ്റ്റര്‍ ചെയ്യേണ്ടതാണ്. അല്ലെങ്കില്‍ ചെറിയ പ്രാണികള്‍, ഉറുമ്പുകള്‍ എന്നിവ കൂടു കൂട്ടും.
2. മഴ നനഞ്ഞാല്‍ പെട്ടെന്നു നിറം മാറും.
3. ഒരേ നിറത്തിലുള്ള ബ്രിക്‌സുകള്‍ കിട്ടിയില്ലെങ്കില്‍ എക്‌സ്റ്റീരിയറിന് ഒരേ നിറം ലഭിക്കില്ല.
4. രണ്ടു നിലകളില്‍ കൂടുതലുള്ള വീടുകള്‍ക്ക് അനുയോജ്യമല്ല.

മൊത്തത്തില്‍ ചെലവു കുറഞ്ഞ വീടൊരുക്കാന്‍ നിങ്ങളാഗ്രഹിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഇന്റര്‍ലോക്കിങ് ബ്രിക്‌സുകള്‍ ഉപയോഗിക്കാവുന്നതാണ്.
ഇന്റര്‍ലാക്കിങ് ബ്രിക്‌സിന്റെ 1,2,3 എന്നീ ദോഷങ്ങള്‍ അവഗണിക്കാവുന്നതും വേണമെങ്കില്‍ മുഴുവനായി പ്ലാസ്റ്റര്‍ ചെയ്ത് മറികടക്കാവുന്നതുമാണ്. അല്‍പം ചിലവ് കൂടുമെന്നു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!