എല്ലാം തികഞ്ഞൊരു കൊച്ചു കൊട്ടാരം

സുന്ദരമായ വീടുകള്‍ ഇഷ്ടപ്പെടുന്നവരാണ് നാമെല്ലാവരും. പക്ഷെ വീടു അല്പം സുന്ദരമാവണമെങ്കില്‍ അത്യാവശ്യം വലുപ്പമൊക്കെ വേണമെന്നാണ് വെപ്പ്.
എന്നാല്‍ ഏത് ചെറിയ വീടും , ആരെയും കൊതിപ്പിക്കുന്ന തരത്തില്‍ ഭംഗിയാക്കാമെന്നു തെളിയിക്കുകയാണ് ആലപ്പുഴയിലെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ സ്ഥാപനമായ A V കോണ്‍സ്ട്രക്ഷന്‍സിലെ അനീഷ് കുമാര്‍ . ആലപ്പുഴ, പറവൂരിലെ അനീഷിന് വേണ്ടി നിര്‍മിച്ച ഈ കൊച്ചു കൊട്ടാരത്തിന്റെ വിസ്തൃതി വെറും 800 ചതുരശ്രയടിയാണ്.

ആധുനിക ശൈലിയില്‍ ഒരുക്കിയിരിക്കുന്ന എക്സ്റ്റീരിയര്‍ ഒറ്റനോട്ടത്തില്‍ തന്നെ ആരുടെയും മനം കീഴടക്കുമെന്നുറപ്പ്. ആധുനിക ശൈലിക്കിണങ്ങുന്ന തരത്തില്‍ വളരെ മനോഹരമായാണ് എക്സ്റ്റീരിയറിനു നിറങ്ങള്‍ നല്‍കിയിരിക്കുന്നത്. വെള്ള, നീല, മഞ്ഞ തുടങ്ങിയ നിറങ്ങള്‍ വളരെ പക്വമായും മനോഹരമാണ് ഉപയോഗിച്ചിരിക്കുന്നു.

എല്ലാ വിധ സൗകര്യങ്ങളും വളരെ വിദഗ്ധമായി ഈ വീട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നത് വളരെയധികം പ്രസംശനീയമാണ്.
6 സെന്റ് സ്ഥലത്താണ് ഈ വീട് നിര്‍മിച്ചിരിക്കുന്നത്.


വിശാലമായ സിറ്റ് ഔട്ട്, ലിവിങ് ഹാള്‍, 2 ബെഡ്‌റൂമുകള്‍, കോമണ്‍ ബാത്രൂം, കിച്ചന്‍ തുടങ്ങിയ സൗകര്യങ്ങളാണ് വീട്ടിലുള്ളത്.
ചെറിയ വീടുകളും വ്യത്യസ്തമായി ഡിസൈന്‍ ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെകില്‍ അനീഷ് കുമാര്‍ റെഡി.

One thought on “എല്ലാം തികഞ്ഞൊരു കൊച്ചു കൊട്ടാരം

  • July 1, 2017 at 10:27 am
    Permalink

    Hi need to build 20 lakh home at angamaly

    Reply

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!