5 സെന്റില്‍ രണ്ടു ബെഡ്‌റൂം ബജറ്റ് വീട്


വീടെന്ന സ്വപനത്തിന് ആയുസിലെ സമ്പാദ്യം മുഴുവന്‍ ചിലവഴിക്കുന്നത് പതിവാണ്. വീടെന്നത് ആവശ്യമല്ല, പലര്‍ക്കും അത് ആഡംബരമാണ്. സ്ഥലം കുറവാെണങ്കിലും അത് നിറഞ്ഞു കവിഞ്ഞ് വിശാലമായി വീട് പണിയുകയും പിന്നീട് പോക്കറ്റും അകത്തളവും ശ്യൂന്യമായി കിടക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഉള്ളത്.
നിര്‍മാണ സാമഗ്രികളുടെ വില അനുദിനം കുതിച്ചുകൊണ്ടിരിക്കെ വീടെന്ന സാധാരണക്കാരെന്റ സ്വപ്‌നത്തിന് കൂട്ടാവുന്നത് ചെലവ് കുറഞ്ഞതും കാണാന്‍ ഭംഗിയുള്ളതുമായ വീടുകളാണ്. അഞ്ച് സെന്റ് സ്ഥലത്ത് നിര്‍മിക്കാവുന്ന കുറഞ്ഞ ബജറിലുള്ള വീടും പളാനുമാണ് വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നത്.

സമകാലിക ശൈലിയില്‍ 1157 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് വീട് ഒരുക്കിയിരിക്കുന്നത്. പോര്‍ച്ച്, സിറ്റ് ഔട്ട്, വിശാലമായ ലിവിങ, ഡൈനിങ് ഹാളും പൂജാമുറിയും ബാത്ത്‌റൂം അറ്റാച്ച് ചെയ്ത രണ്ടുമുറികളും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഭാവിയില്‍ ഒന്നാം നിലയില്‍ കൂടി മുറികളും മറ്റു സൗകര്യങ്ങളും കൂട്ടിച്ചേര്‍ക്കാവുന്ന തരത്തില്‍ ഡൈനിങ് സ്‌പേസില്‍ നിന്നും ഗോവണി നല്‍കിയിട്ടുണ്ട്. സ്?റ്റെയര്‍ മുറിക്ക് ചേര്‍ന്ന് പര്‍ഗോള ഡിസൈനില്‍ ബാല്‍ക്കണി നല്‍കിയത് വീടിെന്റ പുറംഭംഗി കൂട്ടുന്നു.

Designer
Dileep Maniyeri
SHADOWS
Architectural & interior consultants.
Easthill, calicut-5
mobile no: + 91 94 96 93 10 35

 

കടപ്പാട്: മാധ്യമം ഗൃഹം

 

Leave a Reply

Be the First to Comment!

Notify of
avatar
error: Content is protected !!