നാല് ലക്ഷത്തിന് വീട് റെഡി!

വീടെന്നു കേള്‍ക്കുമ്പോഴേ പത്തും ഇരുപതും ലക്ഷമൊക്കെ കടന്ന് കോടികള്‍ കടന്നിരിക്കുകയാണ് മലയാളിയുടെ കണക്കു കൂട്ടലുകള്‍.എന്നാല്‍ ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് വീട് നിര്‍മിക്കുന്നതെങ്കില്‍ അതു നാലു ലക്ഷത്തിലും തീര്‍ക്കാമെന്ന് മലയാളിടെ പഠിപ്പിക്കുകയാണ് ഹാബിറ്റാറ്റ്.

ഒരു ചെറിയ കുടുംബത്തിനനുയോജ്യമായ സൗകര്യങ്ങളുള്ള അത്യുഗ്രന്‍ വീടാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് ചെറിയ കിടപ്പുമുറി, അടുക്കള, ബാത്ത്‌റൂം, എന്നിവയാണ് വീട്ടിലുള്ളത്. നാനൂറ് ചതുരശ്രയടിയാണ് വീടിന്റെ വിസ്തീര്‍ണ്ണം.

72 ചതുരശ്രയടിയാണ് ബെഡ് റൂമുകളുടെ വലിപ്പം. ഒരു ഡബിള്‍ കോട്ടു ബെഡൂം, ചെറിയൊരു അലമാരയും വായിക്കാനൊരിടവും സജ്ജീകരിച്ചിട്ടുണ്ട്. കിടക്കക്കു താഴെ സ്‌റ്റോറേജ് സൗകര്യവും നല്‍കിയിരിക്കുന്നു.
ഫൗണ്ടേഷനും ബേസ്‌മെന്റുമുള്‍പ്പെടെയുള്ള പൊക്കം മൂന്ന് അടിയാണ്. ഒന്നരയടി താഴ്ചയില്‍ ഫൗണ്ടേഷനും ഒന്നരയടി പൊക്കത്തില്‍ ബേസ്‌മെന്റും.

കരിങ്കല്ലില്‍ പണിത ബേസ്‌മെന്റിന് മുകളില്‍ ചെറിയ പ്ലിന്ത് കോണ്‍ക്രീറ്റും അതിനുമുകളില്‍ ഇന്റര്‍ലോക്ക് കൊണ്ടുള്ള ഇഷ്ടികക്കെട്ടുമാണുളളത്. മുന്‍വശത്തെയും പിന്‍വശത്തെയും വാതിലുകള്‍ മരം കൊണ്ടും കിടപ്പുമുറകള്‍ക്ക് സ്‌കിന്‍ ഡോറുകളും നല്‍കി. ബാത്ത് റൂമിന്റെ ഡോറുകള്‍ക്ക് പിവിസി ഡോര്‍ നല്‍കി.

ജനാലകള്‍ക്ക് ഇരുമ്പാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്റര്‍ലോക്ക് കട്ടകള്‍ ഉപയോഗിച്ചതുമൂലം വീടിനകത്ത് ചൂടു കുറക്കാനായി. ഭിത്തിയുടെ അകവും പുറവും പോയിന്റ് ചെയ്ത് പെയിന്റ് ചെയ്തു.

വീടിന്റെ മേല്‍ക്കൂര ഓടുവച്ച് വാര്‍ക്കുന്ന ഫില്ലര്‍ സ്ലാബ് കോണ്‍്ക്രീറ്റ് രീതിയിലാണ് ചെയ്തിരിക്കുന്നത്.

തറക്ക് സെറാമിക് ടൈലുകള്‍ ഉപയോഗിച്ചു. അത്യാവശ്യത്തിനുള്ള ഇലക്ട്രിക് പോയിന്റുകള്‍ മാത്രമാണ് വീട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു മുറിയില്‍ ഒരു ലൈറ്റ്, ഒരു ഫാന്‍, ഒരു പ്ലഗ് പോയിന്റ് ശുചിമുറിയില്‍ ഒരു പൈപ്പ്, ക്ലോസറ്റ് എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. അടുക്കളയുടെ സ്ലാബ് ഗ്രാനൈറ്റ് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!