35 ലക്ഷം രൂപക്ക് ഒരു സൂപ്പര്‍ വീട്

സ്വന്തമായൊരു വീട് ഏതൊരാളുടെയും ജീവിതാഭിലാഷമാണ്. അത് കയ്യിലുള്ള കാശിന് പ്രതീക്ഷിച്ചതിലധികം ഭംഗിയായി പൂര്‍ത്തികരിക്കാനാവുക എന്നതും മഹാഭാഗ്യമാണ്. അത്തരമൊരു വീടാണ് മുണ്ടക്കയം വണ്ടന്‍പതാലിലുള്ള ഗോപിനാഥിന്റെ വീട്. നിരവധി പരിമിതികളെ അതിജീവിച്ചാണ് 10 സെന്റിലുള്ള ഈ വീട് ഉയര്‍്ന്നിരിക്കുന്നത്. ഇരുവശത്തും റോഡുള്ള, മണ്ണ് കട്ട് ചെയ്‌തെടുത്ത പ്ലോട്ടായിരുന്നു ഇത്. ചാര്‍ട്ടേഡ് ഡിസൈനര്‍ എന്‍ജിനീയറായ ശ്രീകാന്തിന്റെ കഴിവും പരിചയസമ്പന്നതയും ഇത്തരമൊരു പ്ലോട്ടില്‍ മനോഹരമായ ഈ വീടുയരാന്‍ കാരണമായി.

ധാരാളം ഓപണ്‍ സ്‌പേസുള്ള, പ്രകൃതിയെ ആവോളം അകത്തേക്ക് ക്ഷണിക്കുന്ന തരത്തിലുള്ള വീട് വേണമെന്നായിരുന്നു ക്ലൈന്റിന്റെ ആവശ്യം. അതനുസരിച്ചാണ് നാല് ബെഡ്‌റൂമുകളും ലിവങും ഡൈനിങ് സ്‌പേസും ഒരുക്കിയിരിക്കുന്നത്.അതുകൊണ്ടു തന്നെ ഓരോ ഇടങ്ങളിലും വിശാലത അനുഭവപ്പെടുന്നു.

1890 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഈ വീടിന്റെ താഴത്തെ നിലയില്‍ കാര്‍ പോര്‍ച്ച്, നീളന്‍ വരാന്ത, ബാത്ത് അറ്റാച്ച്ഡ് സൗകര്യമുള്ള രണ്ട് ബെഡ് റൂമുകള്‍, അടുക്കള, വര്‍ക് ഏരിയ എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. രണ്ടാം നിലയില്‍ രണ്ട് ബെഡ് റൂമുകള്‍, ബാത് റൂം, യൂട്ടിലിറ്റി ടെറസ് എന്നിവയും നല്‍കിയിരിക്കുന്നു.

 

Designer Address:

ശ്രീകാന്ത്

9447114080

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!