4 സെന്റില്‍ 16 ലക്ഷത്തിന് ഒരു അടിപൊളി വീട്

കുറഞ്ഞ ചിലവില്‍ നിര്‍മിച്ച വീടെന്നു കേള്‍ക്കുമ്പോഴേ മനസ്സിലേക്കു വരിക ഭംഗിക്ക് പ്രാധാന്യം കൊടുക്കാത്ത, സാധാരണ തരത്തിലുള്ള ഒരു വീടായിരിക്കും. കാരണം കാശ് കുറഞ്ഞവന് അത്രയൊക്കെ മതി എന്ന് നമ്മള്‍ ധരിച്ചിരിക്കുന്നു. മാത്രവുമല്ല,വീട്ടുടമസ്ഥന്‍ വീടുപണി ഏതെങ്കിലും ഒരു കോണ്‍ട്രാക്ടറെ ഏല്‍പിക്കുന്നു. അയാള്‍ തോന്നിയപോലെ ഒരു പ്ലാനും വരച്ച് വീടുപണി തീര്‍ക്കുന്നു. ഇത്തരം കാര്യങ്ങളൊക്കെയാണ് സാധാരണ ഗതിയില്‍, സാധാര വീടുകളുടെ പിന്നാമ്പുറ കഥകള്‍.

എന്നാല്‍, ബജറ്റല്ല മറിച്ച് കഴിവും പരിചയസമ്പന്നതയുമുള്ള ഒരു ആര്‍കിടെക്ടിനെ കിട്ടുകയെന്നതാണ് വീടുപണിയിലെ പ്രധാനപ്പെട്ട കാര്യമെന്ന്, 16 ലക്ഷത്തിന് ഇന്റീരിയറടക്കം പൂര്‍ത്തിയാക്കിയ ഈ വീട് തെളിയിക്കുന്നു. ആലപ്പുഴ പുന്നപ്രയിലെ മനോജ് മേനോന് വേണ്ടി പ്രമുഖ ആര്‍കിടെക്ട് അനീസ് ഹക്കീം ആണ് ഈ വിട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

വീടുപണിയില്‍ പ്ലാനിംഗിനാണ് പ്രാമുഖ്യമെന്ന് പറയുന്ന അനീസ് ഹക്കിം അത് സത്യമാണെന്ന് 1160 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഈ വീടിലൂടെ തെളിയിക്കുകയും ചെയ്യുന്നു.

തന്റെ സുഹൃത്തുകൂടിയായ മനോജിനു വേണ്ടി 4 സെന്റ് സ്ഥലത്ത് വീട് വെക്കാന്‍ തീരുമാനിച്ചപ്പോള്‍ അനീസ് കൃത്യമായ ഒരു പ്ലാനിങ് ഉണ്ടാക്കുകയാണ് ആദ്യം ചെയ്തത്. അനാവശ്യങ്ങള്‍ ഒഴിവാക്കി അത്യാവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് വീട് ഡിസൈന്‍ ചെയ്തത്.

 

എക്സ്റ്റീരിയറിനും ഇന്റീരിയറിനും ഒരു പോലെ പ്രാധാന്യം കൊടുത്താണ് വീടിന്റെ നിര്‍മിതി.കന്റംപ്രറി ശൈലിയുടെ ഭാഗമായ സ്‌ട്രൈറ്റ് ലൈന്‍ ഡിസൈനാണ് എക്സ്റ്റീരിയറിന്. ഒറ്റപാളി ജനലുകള്‍ ഡിസൈന്‍ എലമെന്റിന്റെ ഭാഗമാണ്. എക്സ്റ്റീരിയറിന് ഭംഗി നല്‍കാന്‍ ചില പ്രെജക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. പക്ഷെ, എല്ലാ പ്രൊജക്ഷനുകളും വീടിന്റെ ഭാഗമായിട്ടാണ് വരുന്നത്. അല്ലാതെ ഭംഗിക്കുവേണ്ടി മാത്രം നിര്‍മിച്ചതെല്ലെന്നാണ് സവിശേഷത.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, രണ്ട് ബെഡ് റൂമുകള്‍, അടുക്കള, വര്‍ക് ഏരിയ , ഒരു മെസിനയിന്‍ ഫ്‌ളോര്‍ എന്നിവയാണ് വീട്ടിലെ സൗകര്യങ്ങള്‍. അകത്തളങ്ങളില്‍ ഭിത്തികളുടെ എണ്ണം പരമാവധി കുറച്ചിരിക്കുന്നു. ലിവിങ് ,ഡൈനിങ് ഏരിയകളെ വേര്‍തിരിക്കുന്നത് ഫര്‍ണിച്ചറുകളാണ്.

രണ്ട് കിടപ്പുമുറികളുടെ ബാത്ത് റൂമുകളുടെ മുകള്‍ഭാഗമാണ് മെസിനയിന്‍ ഫ്‌ളോര്‍ ആക്കിമാറ്റിയിരിക്കുന്നത്. ഇവിടെ കുട്ടികളുടെ സ്റ്റഡി ഏരിയയായി ഉപയോഗിക്കുന്നു. വേണമെങ്കില്‍ കിടപ്പുമുറയായും ഉപയോഗപ്പെടുത്താം.

സ്റ്റെയര്‍ കെയ്‌സിനടിയിലുള്ള സ്ഥലം തയ്യല്‍ മെഷീന്‍ വെക്കുവാനും യുട്ടിലിറ്റി ഏരിയയായും ഉപയോഗപ്പെടുത്തി.

മോഡുലാര്‍ സ്‌റെറലില്‍ തന്നെയാണ് അടുക്കളയുടെ ഡിസൈന്‍ ആവശ്യത്തിന് കബോര്‍ഡുകളും ഓവര്‍ഹെഡ് കാബിനറ്റുകളും നല്‍കി.

വളരെ വിശാലമായിട്ടാണ് ബെഡ് റൂമുകളുടെ ഡിസൈന്‍. ബെഡ് റൂമുകളില്‍ വാഡ്രോബുകള്‍ നല്‍കിയിരിക്കുന്നു.

ചിലവു ചുരുക്കിയത് ഇങ്ങനെ.

ജനലുകള്‍ക്ക് യുപിവിസി യാണ് ഉപയോഗിച്ചിരിക്കുന്നു. പ്രധാന വാതിലൊഴിച്ച് ബാക്കിയുള്ളവയ്ക്ക് സ്‌കിന്‍ ഡോറുകള്‍ നല്‍കി. ഇന്റിരീയറില്‍ മാത്രമാണ് പുട്ടി ഉപയോഗിച്ചിരിക്കുന്നത്. ചതുരശ്രയടിക്ക് 40 രുപ വിലയുള്ള ടൈലാണ് ഫ്‌ളോറിങിന് ഉപയോഗിച്ചിരിക്കുന്നത്. ഇവ തന്നെ കിച്ചണ്‍ , ബാത്ത് റൂം എന്നിവിടങ്ങളിലെ ഭിത്തിയിലും ഉപയോഗിച്ചു. കൗണ്ടര്‍ ടോപ്പിന് വിട്രിഫൈഡ് ടൈലാണ് ഉപയോഗിച്ചത്.

സാധാരണക്കാരന്റെ ബജറ്റിലൊതുങ്ങിയ ഡിസൈന്‍ വാല്യു ഉള്ള ഈ വീട് ഡിസൈന്‍ ചെയ്ത അനീസ് ഹക്കീം, ഏത് ബജറ്റിലുള്ള വീടായാലും വീടുപണി ഒരു പ്രൊഫഷണലിനെ ഏല്‍പിക്കാമെന്ന സന്ദേശമാണ് നല്‍കുന്നത്.

One thought on “4 സെന്റില്‍ 16 ലക്ഷത്തിന് ഒരു അടിപൊളി വീട്

  • November 28, 2017 at 3:04 pm
    Permalink

    Would like to contact Aneez Hakim

    Reply

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!