വയനാടിന്റെ കുളിരില്‍ ഒരു മോഡേണ്‍ വീട് ( വീടും പ്ലാനും)

വളരെ സിംപിളും എന്നാല്‍ മേഡേണുമായ ഒരു സുന്ദരന്‍ വീട്. വയനാട് പുതുവയലിലെ രവിശങ്കര്‍ കുറുപ്പിനും രാജശ്രീ കുറുപ്പിനും വേണ്ടി ഡിസൈനര്‍ മുജീബ് റഹ്മാനാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 1560 ചതുരശ്രയടി വിസ്തൃതിയുള്ള വീടിന്റെ നിര്‍മ്മാണ് ചെലവ് ഏകദേശം 30 ലക്ഷം രൂപയാണ്.

കന്റംപ്രറി ശൈലിയില്‍ ഡിസെന്‍ ചെയ്തിരിക്കുന്ന ഈ വീട്ടില്‍ നിരവധി പുതുമകള്‍ നല്‍കിയിരിക്കുകയാണ് ഡിസെനര്‍ മുജീബ് റഹ്മാന്‍.

ചുമരുകളും വാതിലുകളും പരമാവധി കുറച്ചുകൊണ്ടാണ് വീടിന്റെ ഡിസൈന്‍. ലിവിങ്, ഡൈനിങ്, അടുക്കള എന്നിവക്കിടയില്‍ ചുമരുകള്‍ തന്നെയില്ല.ഒറ്റ ഹാളായി നിര്‍മിച്ച ഇവിടം വിവിധ ഭാഗങ്ങളായി ക്രമീകരിക്കുകയായിരുന്നു. ഇത് ചിലവുകുറക്കാന്‍ സഹായിച്ചു എന്നു മാത്രമ്ല, കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയം എളുപ്പമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ജനലുകള്‍ക്ക് മരത്തിനു പകരം പൗഡര്‍ കോട്ടഡ് അലുമിനിയും ആണ് ഉപയോഗിച്ചിരിക്കുന്നത്.

വയനാട് ആവുമ്പോള്‍ ഒത്തിരി കാഴ്ചകള്‍ കാണാനുണ്ടാവുമെന്നുറപ്പ്. ആ കാഴ്ചകള്‍ തടസ്സങ്ങളില്ലാതെ വീട്ടിലിരുന്ന് കാണാനാണ് ഓപ്പണ്‍ ഡെക്ക് എന്ന ആശയും ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഓപ്പണ്‍ ഡക്കിന്റെ ഫ്‌ളോര്‍ ്സ്ലാബിന്റെ അടിയിലായി ഒരു പൂള്‍ ഒരുക്കിയിട്ടുണ്ട്. പൂളെന്ന് കേള്‍ക്കുമ്പോഴേ കുറേ കാശൊക്കെ മുടക്കിയുണ്ടാക്കിയതാണെന്ന് വിചാരിക്കരുത്. ചണച്ചാക്ക് സിമന്റില്‍ മുക്കിയെടുത്താണ് പൂളിന്റെ പ്രതലം ഒരുക്കിയിരിക്കുന്നത്. സംഗതി സിംപിള്‍. കല്ലും മണലും സിമന്റും പണവുമെല്ലാം ലാഭം.

ഡൈനിങ് ഹാളിന്റെ ജനാലകള്‍ക്കടുത്ത് സീറ്റീംഗ് സംവിധാനം നല്‍കിയിരിക്കുന്നു. ആ ഭാഗത്ത് വലിയ ജനാലകള്‍ നല്‍കിയത് വിന്‍ഡോ സീറ്റിംഗിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നതായി. സീറ്റിംഗിന്റെ അടിഭാഗത്ത് സ്റ്റോറേജ് സൗകര്യം നല്‍കിയിരിക്കുന്നു.

വീടിന്റെ മറ്റൊരു പ്രത്യേകത ബാത്ത് റൂമിലെ ലാന്‍ഡ്‌സ്‌കേ്പ്പാണ്. ഒരു നാച്വറല്‍ ബാത്ത് ഈ ബാത്ത് റൂമുകള്‍ പ്രധാനം ചെയ്യുന്നു.

രണ്ട് വിശാലമായ ബെഡ് റൂമുകളാണ് ഈ വീട്ടിലുള്ളത്. ബെഡ് റൂമുകളില്‍ ഡ്രസിങ് ഏരിയ നല്‍കിയിട്ടുണ്ട്.
വാസ്തുപ്രകാരമുള്ള പൂജാറും നല്‍കിയിരിക്കുന്നു. അടുക്കള മോഡുലാര്‍ ശൈലിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വിശാലമായ സ്‌റ്റോറേജ് റൂം വീടിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇവിടെയാണ് സോളാര്‍ പാനലിന്റെ ബാറ്ററികള്‍ ക്രമീകരിച്ചിരിക്കുന്നത്.
വീടിനോട് അറ്റാച്ച് ചെയ്യാതെ പ്ലോട്ടില്‍ തന്നെ കാര്‍ പോര്‍ച്ച് നിര്‍മിച്ചിരിക്കുന്നു. കോണ്‍്ക്രീറ്റ് പാകി അതിന് മുകളില്‍ ഇല പതിപ്പിച്ചാണ് മുറ്റത്തെ നടപ്പാത നിര്‍മിച്ചിരിക്കുന്നത്.നടപ്പാതയില്‍ ഇല വീണ് കിടക്കുന്ന പ്രതീതി ഇതു സൃഷ്ടിക്കുന്നു.

Designer Address:
Mujeeb Rahman,
BIRD
Building Industry Research Development
Calicut
email: buildingresearch@gmail.com

One thought on “വയനാടിന്റെ കുളിരില്‍ ഒരു മോഡേണ്‍ വീട് ( വീടും പ്ലാനും)

  • September 18, 2017 at 1:56 pm
    Permalink

    I am looking at a low budget house in Calicut, Kerala, have a property readily available. 2 bhk with two bath and open hall plus dyning plus kitchen, .. Approx 1000 sqft.. Pl suggest.

    Reply

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!